Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനോദസഞ്ചാരികളുടെ ...

വിനോദസഞ്ചാരികളുടെ മിനിബസ് മറിഞ്ഞു; 13പേർക്ക്​ പരിക്ക്

text_fields
bookmark_border
വിനോദസഞ്ചാരികളുടെ  മിനിബസ് മറിഞ്ഞു; 13പേർക്ക്​ പരിക്ക്
cancel
camera_alt

തോ​ണ്ടി​മ​ല ഇ​റ​ച്ചി​പ്പാ​റ​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ല്‍പെ​ട്ട ബ​സ്

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ തോണ്ടിമലയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 13പേര്‍ക്ക് പരിക്കേറ്റു. കാരക്കുടി സ്വദേശികളായ വിമല (42), റീജോ(26), അമുല്‍ മേരി (55), വേല്‍കുമാര്‍ (25), അബ്ദുല്ല (24), സെല്‍വരാജ് (62), ശശികല(34), രാജേശ്വരി(43), ഹരീഷ് (34), ശക്തി(9), ശ്യാം (28), സെറ (27), കനക (65) എന്നിവര്‍ക്കാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.

തമിഴ്നാട്ടിലെ കാരക്കുടിയില്‍നിന്ന് മൂന്നാറിലേക്ക് വന്ന ബസാണ് വ്യാഴാഴ്ച രാവിലെ 8.40ന് തോണ്ടിമല ഇറച്ചിപ്പാറക്ക് സമീപത്തെ കൊടും വളവില്‍ അപകടത്തില്‍പെട്ടത്. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ പറഞ്ഞു. ബന്ധുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minibus accident
News Summary - The minibus overturned; 13 people were injured
Next Story