മെറ്റൽ ഷീറ്റുകൾ ഊർന്നിറങ്ങി കാറിന്റെ ചില്ല് തകർന്നു
text_fieldsവാഹനത്തിന്റെ കാരിയറിൽ കെട്ടിയിരുന്ന ഷീറ്റുകൾ ഊർന്നിറങ്ങി കാറിന്റെ ചില്ല് തകർന്ന നിലയിൽ
തൃപ്പൂണിത്തുറ: തിരുവാങ്കുളത്ത് വാഹനത്തിന്റെ കാരിയറിൽ കെട്ടിക്കൊണ്ടുവന്ന മെറ്റൽ ഷീറ്റുകൾ ഊർന്നിറങ്ങി മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് തകർന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേൽക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ തിരുവാങ്കുളം പഞ്ചായത്ത് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.
മെറ്റൽ ഷീറ്റുകളുമായി പോയ വാഹനത്തിന്റെ കാരിയറിനുണ്ടായ തകരാറിനെ തുടർന്ന് ഊർന്നിറങ്ങി മുന്നിൽപോയ കാറിന്റെ ചില്ല് തകർക്കുകയായിരുന്നു. അതേസമയം, കാറിൽനിന്ന് താഴേക്കിരുന്ന മെറ്റൽ ഷീറ്റുകളുടെ മറുഭാഗം കൊണ്ട്, ഷീറ്റുകൾ കൊണ്ടുവന്ന ദോസ്ത് വാഹനത്തിന്റെ ചില്ലുകളും തകർന്നു. വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്കില്ല. അപകടത്തെതുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
കരിങ്ങാച്ചിറ പള്ളി തിരുനാളിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കും കൂടിയായതോടെ റോഡിൽ വാഹനങ്ങളുടെ നിര നീണ്ടു. പിന്നീട് ട്രാഫിക് പൊലീസെത്തി പണിപ്പെട്ടാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

