Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസ്​കിലും നിൽക്കില്ല;...

മാസ്​കിലും നിൽക്കില്ല; ചിഹ്നം സാനി​റ്റൈസറിലും

text_fields
bookmark_border
മാസ്​കിലും നിൽക്കില്ല; ചിഹ്നം സാനി​റ്റൈസറിലും
cancel

കോ​ട്ട​യം: ബ​നി​യ​നി​ലും തൊ​പ്പി​യി​ലും ഒ​ടു​വി​ൽ മാ​സ്​​കി​ല​ും ക​യ​റി​ക്കൂ​ടി​യ ചി​ഹ്ന​ങ്ങ​ൾ ഇ​പ്പോ​ൾ സാ​നി​​റ്റൈ​സ​റി​ലും. കോ​ട്ട​യ​ത്താ​ണ്​ വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ൾ നി​റ​യു​ന്ന സാ​നി​റ്റെ​സ​ർ കു​പ്പി​ക​ൾ വി​പ​ണി​യി​ലു​ള്ള​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ മാ​സ്​​കും സാ​നി​റ്റൈ​സ​റും ഒ​ഴ​ി​വാ​ക്കാ​നാ​കാ​ത്ത സാ​ന്നി​ധ്യ​ങ്ങ​ളാ​യ​തോ​ടെ​യാ​ണ്​ പു​തു​പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​പ​ണി​യും 'മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്​'.

വി​വി​ധ ക​മ്പ​നി​ക​ളു​ടെ സാ​നി​നൈ​സ​ർ വാ​ങ്ങി കു​പ്പി​ക​ളി​ൽ കൈ​പ്പ​ത്തി​യും അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​വും താ​മ​ര​യു​മൊ​ക്കെ പ​തി​ച്ചാ​ണ്​ വി​ൽ​പ​ന. വോ​​ട്ടെ​ടു​പ്പ്​ ദി​വ​സം പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ബൂ​ത്തു​ക​ളി​ൽ വെ​ക്കാ​ൻ ഇ​പ്പോ​ഴേ ഇ​തി​ന്​ ബു​ക്കി​ങ്​ തു​ട​ങ്ങി​യ​താ​യി കോ​ട്ട​യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കു​ന്ന സ്ഥാ​പ​ന ഉ​ട​മ എ​സ്. സ​നൂ​പ്​ പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ​ക്കാ​ർ അ​ട​ക്കം നി​ര​വ​ധി പേ​ർ വാ​ങ്ങു​ന്നു​ണ്ട്.

പാ​ൻ​റ്​​സി​െൻറ ​െബ​ൽ​റ്റി​ൽ തൂ​ക്കി​യി​ടാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​െ​ല കു​പ്പി​ക്ക്​ 80 രൂ​പ​യാ​ണ്​ വി​ല. ഒ​പ്പം സാ​നി​റ്റൈ​സ​ർ പേ​ന​ക​ളും റെ​ഡി​യാ​ണ്. ഒ​രു​വ​ശം ഉ​പ​യോ​ഗി​ച്ച്​ എ​ഴു​താ​നും മ​റു​ഭാ​ഗ​ത്ത്​ സ്​​പ്രേ ചെ​യ്യാ​നും ക​ഴി​യും. 100 രൂ​പ​യാ​ണ്​ വി​ല. വോ​ട്ട്​ ഫോ​ർ യു.​ഡി.​എ​ഫ്,​ ഫോ​ർ എ​ൽ.​ഡി.​എ​ഫ് എ​ന്നി​ങ്ങ​നെ പേ​ന​ക​ളി​ൽ പ​തി​ച്ചി​ട്ടു​ണ്ട്.സ്ഥാ​നാ​ർ​ഥി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു​ചി​ഹ്ന​ങ്ങ​ളും നി​റ​യു​ന്ന മാ​സ്​​കു​ക​ൾ​ക്കും നി​ര​വ​ധി ആ​വ​ശ്യ​ക്കാ​രാ​ണ്. ചി​ഹ്നം പ​തി​ച്ച എ​ൻ 95 മാ​സ്​​കു​ക​ൾ​ക്ക്​ മൊ​ത്ത​വി​ല 15-20 രൂ​പ​യാ​ണ്. തൂ​ണി മാ​സ്​​കി​ന്​ 20-25 രൂ​പ​യാ​ണ്. ഇ​തി​​നൊ​പ്പം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ബോ​ർ​ഡു​ക​ൾ, പോ​സ്​​റ്റു​ക​ൾ, നോ​ട്ടീ​സ്, ചി​ഹ്നം, ചി​ഹ്നം പ​തി​ച്ച മാ​സ്​​ക്, ക്യാ​പ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ പാ​ക്കേ​ജ്. തു​ക 17,900 രൂ​പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanitiserpanchayat election 2020
News Summary - The mask will not stand; The symbol is also on the sanitiser
Next Story