Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചമയങ്ങൾക്ക്​ മാസ്​ക്​...

ചമയങ്ങൾക്ക്​ മാസ്​ക്​ വീണു; ചമയക്കാർ മറുവഴിയിൽ

text_fields
bookmark_border
ചമയങ്ങൾക്ക്​ മാസ്​ക്​ വീണു; ചമയക്കാർ മറുവഴിയിൽ
cancel
camera_alt

ചമയ കലാകാരൻ അബ്​ദുല്ല ചമയങ്ങൾ പൊടിതട്ടിയൊതുക്കിവെക്കുന്നു

കാസർകോട്​: മനുഷ്യ​െൻറ ചമയങ്ങളെല്ലാം തകർക്കപ്പെട്ട കോവിഡ്​ കാലത്ത്​ ചമയ കലാകാരന്മാരുടെ ജീവിതം തകർന്നുവീണത്​ ആരും കണ്ടില്ല. സ്​റ്റേജുകളിൽ നിന്നും സ്​റ്റേജുകളിലേക്ക്​ ചമയങ്ങളുമായി പായുന്ന ഉറക്കമില്ലാത്ത കലാകാരന്മാരുടെ ജീവിതത്തിൽ ഇപ്പോൾ ഉൗണുമില്ല, ഉറക്കവുമില്ല, തിരിഞ്ഞുനോക്കാനാളുമില്ല.

ജീവിക്കാൻ മറുവഴി അന്വേഷിക്കുകയാണ്​ പേരെടുത്ത മിക്ക കലാകാരന്മാരും. അഞ്ചുപതിറ്റാണ്ടോളമായി കുൽസു അബ്​ദുല്ല ചമയങ്ങളുമായി നടക്കുന്നു. ചമയങ്ങൾ അനക്കമറ്റുകിടന്ന ഒരു കാലമായിരുന്നു അബ്​ദുല്ലയുടേത്​. കഴിഞ്ഞ ദിവസം കാസർകോട്​ അമേയ്​ റോഡിലെ അദ്ദേഹത്തി​െൻറ കുൽസു ആർട്​സിലേക്ക്​ കയറിയപ്പോൾ, ഉറങ്ങിക്കിടക്കുകയായിരുന്ന ചമയങ്ങളെ അദ്ദേഹം ഉണർത്തി പൊടിതട്ടി ഒതുക്കിവെക്കുകയായിരുന്നു.

ഒരുപക്ഷേ, ചമയങ്ങളിൽ വൈവിധ്യം കൊണ്ടുവന്ന ആർട്ടിസ്​റ്റാണ്​ അബ്​ദുല്ല. സംസ്​കാര വൈവിധ്യത്തി​െൻറ നാടായ കാസർകോട്ട്​​ ഇദ്ദേഹത്തി​െൻറ കൈവശം മാ​ത്രമുള്ള ചമയങ്ങളുമുണ്ട്​. യക്ഷഗാനം, ഒാട്ടൻതുള്ളൽ, ഗണേശോത്സവം, നാടകം, നൃത്തങ്ങൾ, ഗാനമേള, ഘോഷയാത്രകൾ തുടങ്ങി സ്​റ്റേജിലേക്കുള്ള എല്ലാ ചമയങ്ങളും അബ്​ദുല്ലയുടെ കൈവശമുണ്ട്​.

'ഒരു വർഷം 200ഒാളം ഒാർഡറുകൾ ലഭിക്കും. ജീവിച്ചുപോകാൻ ഇതുമതിയായിരുന്നു. എന്നാൽ, കോവിഡ്​ കാലത്ത്​്​ ഒരാളും വിളിച്ചില്ല. ഉപജീവനത്തിനുള്ള സഹായവും ലഭിച്ചില്ല'– അബ്​ദുല്ല പറഞ്ഞു. 'വർഷം 96 വരെ നാടകം കളിച്ചിട്ടുണ്ട്​. ഗ്രാമം എന്ന നാടകത്തിന്​ 68 സ്​റ്റേജുകൾ ചമയിച്ചു. 1973ലാണ്​ കുൽസു ആർട്​സ്​ തുടങ്ങിയത്.​ ഇന്നോളം ബുദ്ധിമുട്ട്​ ഉണ്ടായിട്ടില്ല.

നാടകങ്ങൾക്ക്​ കണക്കുപറയാറില്ല. നാടകമെന്ന കലക്കും ജീവിക്കണമല്ലോ. അതുകൊണ്ട്​ നാടകത്തിനുവേണ്ടി നഷ്​ടങ്ങൾ സഹിച്ചു. സ്​കൂൾ കലോത്സവങ്ങളായിരുന്നു മറ്റൊരു വരുമാന മാർഗം. കുട്ടികളിൽനിന്നും പണം കൃത്യമായി ലഭിക്കും. 75 ഒാളം സ്​കൂളുകളും 25നടുത്ത സാംസ്​കാരിക സ്​ഥാപനങ്ങളും ചമയങ്ങൾക്കായി വിളിക്കുമായിരുന്നു. എത്രത്തോളം നീണ്ടുപോകുമെന്ന്​ അറിയില്ല. അത്രത്തോളം പ്രയാസവും ഉണ്ടാകും'– തിരുവാതിരയുടെ സെറ്റു​മുണ്ട്​ ഒതുക്കിവെച്ചുകൊണ്ട്​ അബ്​ദുല്ല പറഞ്ഞു.

കലാകാരന്മാർക്ക്​ സാംസ്​കാരിക വകുപ്പ്​ ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ട്​. കലയിൽ മാത്രം ഉപജീവനം നടത്തിപ്പോകുന്നവരല്ല ഇൗ സംഘടനകളിൽ പ്രവർത്തിക്കുന്ന എല്ലാവരും. സർക്കാർ ജോലിയുൾപ്പെടെയുള്ള കലാകാരന്മാർ ഇതിലുണ്ട്​. ചമയംകൊണ്ട്​ മാത്രം ജീവിക്കുന്നവർക്കാണ്​ വലിയ തിരിച്ചടിയുണ്ടായത്​. സർക്കാർ നൽകിയ 2000 രൂപ പോലും ഇവർക്ക്​ നൽകിയില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്​. അവരെ ക്ഷേമനിധിയിൽ അംഗങ്ങളുമാക്കിയില്ല.

എം.വി. നാരായണൻ

'വരദ' ആർട്​സ്​

ചമയം കൊണ്ട്​ മാത്രം കുടുംബം നോക്കുന്ന 300ഒാളം കലാകാരന്മാരുണ്ട്​. ഇവരുടെ ജീവിതമാണ്​ കോവിഡ്​ കാലത്ത്​ തകർന്നുപോയത്​. ഇവരിൽ മുക്കാൽ ഭാഗവും ബി.പി.എൽ അല്ല, സമ്പന്നരുടെ പട്ടികയിൽ പെടുത്തിയതിനാൽ ക്ഷേമനിധി ബോർഡ്​ നൽകിയ 2000 രൂപ ഇവർക്ക്​ കിട്ടിയില്ല. കലാകാരന്മാരു​െട ജീവിതത്തിന്​ മതിയായ പരിരക്ഷ നൽകാൻ സർക്കാർ തയാറാകണം.​ കോവിഡ്​ കാലം ഇൗ രീതിയിൽ തുടരുകയാണെങ്കിൽ ചമയക്കാർ വലിയ ദുരന്തത്തിലേക്കായിരിക്കും പോവുക.

കെ.എൻ. കീപ്പേരി

'നന്മ' ജില്ല സെക്രട്ടറി

രണ്ടു സീസണുകളാണ്​ കലാകാരന്മാർക്ക്​ നഷ്​ടപ്പെട്ടത്​. പ്രളയം വഴിയും കോവിഡ്​ വഴിയും. പ്രളയം എല്ലാവരെയും ബാധിച്ചില്ല. കോവിഡ്​ എല്ലാ മേഖലയിലെയും കലാകാരന്മാരെ ബാധിച്ചു. ഇനി കോവിഡ്​ കാലം കഴിഞ്ഞാലും കലയുടെ തിരിച്ചുവരവിന്​ കാലമെടുക്കും. വലിയ തയാറെടുപ്പുകളാണ്​ നാടകത്തിനു വേണ്ടിവരുന്നത്​​. അത് വ്യർഥമായി. വലിയ നഷ്​ടവുമുണ്ടായിട്ടുണ്ട്​.

അറിയപ്പെടുന്ന പരിശീലകർ പോലും ഇപ്പോൾ തൊഴിലുറപ്പ്​ പദ്ധതിയിൽ ചേർന്ന്​ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു​. ഇത്തവണ സ്​കൂൾ കലോത്സവം ഉണ്ടാകില്ല. അതുകൊണ്ട്​ നന്മ ​ഒാൺലൈൻ കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്​.

ഉമേശ് ​ശാലിയാൻ

'സവാക്​' ജില്ല സെക്രട്ടറി,

തുളു അക്കാദമി ചെയർമാൻ കോവിഡ്​ കാലത്ത്​ കലാകാരന്മാർ വലിയ ബുദ്ധിമുട്ട്​ നേരിടുകയാണ്​. ഇതിന്​ ആശ്വാസകരമാണ്​ സർക്കാറി​െൻറ സഹായം. അപേക്ഷിച്ച എല്ലാ കലാകാരന്മാർക്കും 2000 രൂപ സാംസ്​കാരിക വകുപ്പ്​ നൽകിയിട്ടുണ്ട്​.

അപേക്ഷിച്ചവർക്കെല്ലാം ഇത്​ ലഭിച്ചിട്ടുണ്ട്​.​ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക്​ 3000 രൂപ നൽകിയിട്ടുണ്ട്​. ഇത്​ 5000 രൂപയായി വർധിപ്പിക്കാൻ മന്ത്രി എ.കെ. ബാലന്​ നിവേദനം നൽകിയിട്ടുണ്ട്​. 60 വയസ്സുകഴിഞ്ഞവർക്കുള്ള പെൻഷനും കൃത്യസമയത്ത്​ അവരുടെ അക്കൗണ്ടിലേക്ക്​ നൽകുന്നുണ്ട്​.

അപേക്ഷിക്കാത്തവർക്ക്​ സഹായം ലഭിച്ചിട്ടുണ്ടാകില്ല. സഹായം നൽകുന്ന കാര്യം എല്ലാ മാധ്യമങ്ങളിലൂടെയും സർക്കാർ അറിയിച്ചിട്ടുണ്ട്​. അപേക്ഷിച്ച്​ സഹായം ലഭിക്കാത്തവരുടെ കാര്യം പരിഗണിക്കുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makeup ArtistCovid cricis
News Summary - The mask fell on the makeup; artistss in crisis
Next Story