Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്കു ശേഷം പിടിയിൽ

text_fields
bookmark_border
scaria
cancel

കറുകച്ചാൽ: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെട്ടിയിൽ വീട്ടിൽ സജി എന്ന സ്കറിയ (47)യെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2009ൽ കുറിച്ചി ഇടനാട് സ്വദേശിയായ യുവാവിനെ കങ്ങഴ ജങ്ഷന് സമീപം വച്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പത്തനംതിട്ട മലയാലപ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സന്തോഷ്, സി.പി.ഒമാരായ പ്രദീപ്, അൻവർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The man who was on absconding after being released on bail was arrested after many years
Next Story