പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞയാൾ ഒമ്പതുവർഷത്തിനുശേഷം പിടിയിൽ
text_fieldsജിതിൻ ഷാജി
കോട്ടയം: കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ ഒമ്പതുവർഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. വെള്ളൂർ എട്ടാംമൈൽ ഭാഗത്ത് ചൊത്തനാനിക്കൽ വീട്ടിൽ ജിതിൻ ഷാജിയെയാണ് (30) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2015 നവംബർ 11ന് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിരുന്നു.
പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. എസ്.എച്ച്.ഒ സുവർണകുമാർ, എസ്.ഐ കെ.ആര്. രമേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

