Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിസ വാഗ്ദാനം ചെയ്​ത്...

വിസ വാഗ്ദാനം ചെയ്​ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
ഷാ​ജ​ഹാ​ൻ
cancel
camera_alt

ഷാ​ജ​ഹാ​ൻ

കൊ​ല്ലം: വി​ദേ​ശ​ത്തേ​ക്ക്​ വി​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത്​ കൊ​ല്ലം സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളി​ൽ നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​യാ​ൾ പി​ടി​യി​ലാ​യി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​നെ​യാ​ണ് (38) കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്​​ത​ത്.

യു​വ​തി​ക​ൾ​ക്ക് ഇം​ഗ്ല​ണ്ടി​ൽ ഡേ ​കെ​യ​ർ സ്​​ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക്​ വി​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 2022 ന​വം​ബ​ർ മു​ത​ൽ 2023 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ത​വ​ണ​ക​ളാ​യി 2,15,000 രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. പ​ണം ന​ൽ​കി​യ ശേ​ഷ​വും വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ പാ​സ്​​പോ​ർ​ട്ടും ന​ൽ​കി​യ പ​ണ​വും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്​ ന​ൽ​കാ​ൻ പ്ര​തി ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇ​യാ​ളെ കോ​ത​മം​ഗ​ലം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്​​ത്​ കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്​ മ​ജി​സ്​േ​ട്ര​റ്റ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്യ്ത​താ​യും അ​റി​യാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന് കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudCrime NewsKollam NewsExtorting Money
News Summary - The man who stole lakhs by promising visa was arrested
Next Story