Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞയാൾ അറസ്റ്റില്‍

text_fields
bookmark_border
police
cancel

വട്ടിയൂർക്കാവ്: ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പിച്ചയാളെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ്​ ചെയ്തു. വഴയില വിസ്മയ നഗര്‍ ബഥേല്‍ വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് പിടിയിലായത്. വഴയില വിസ്മയ നഗറില്‍ വാടകക്ക്​ താമസിക്കുന്ന 39കാരിയായ സ്ത്രീയാണ് ക്രൂരതക്കിരയായത്. അനില്‍കുമാര്‍ ഇവരുടെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പിക്കുകയായിരുന്നു.

സംശയരോഗമാണ് പ്രതിയെ ഇതിന്​ പ്രേരിപ്പിച്ചതെന്നും കുറേ നാളായി ഇയാള്‍ ഭാര്യയെ ശാരീരിക പീഡനത്തിനിരയാക്കി വരുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The man who stabbed his wife with a blade was arrested
Next Story