Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കാരംകോട് പ്ലാവറക്കുന്നിൽ ചരുവിളപുത്തൻ വീട്ടിൽ പി. അനീഷ് (24 -കുട്ടൻ) ആണ് പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞമാസം 28ന് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെതുടർന്ന് പൊലീസ് കേസ് ​രജിസ്റ്റർ ചെയ്​തിരുന്നു.

അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി.​ മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിരയായി എന്ന്​ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചാത്തന്നൂർ സ്റ്റേഷനിലും സമാന രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് കേസ്​ നിലവിലുണ്ട്.

പാരിപ്പള്ളി ഇൻസ്​പെക്ടർ അൽജബാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ സജീവ്, സാബുലാൽ, സി.പി.ഒമാരായ രഞ്ജിത്ത്, സുജിത്​ലാൽ, ഡോൾമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minor girlRape casearrest
News Summary - The man who molested a minor girl was arrested
Next Story