Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ തലക്കടിച്ച്​...

ഭാര്യയെ തലക്കടിച്ച്​ കൊലപ്പെടുത്തിയയാൾക്ക്​ ജീവപര്യന്തം

text_fields
bookmark_border
ശി​വ​ദാ​സ​ൻ
cancel
camera_alt

ശി​വ​ദാ​സ​ൻ

പ​റ​വൂ​ർ: ഭാ​ര്യ​യെ കാ​സ്റ്റ് അ​യൺ അ​ടു​പ്പ്​ കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വ്​ ശി​ക്ഷ. തു​രു​ത്തി​ക്ക​ര നാ​ലു​ക​ണ്ട​ത്തി​ൽ ലേ​ഖ​യെ (32) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് കൊ​ട​ക​ര കാ​വും​ത​റ ക​ര​യി​ൽ ക​ള​പു​ര​ക്ക​ൽ ശി​വ​ദാ​സ​നെയാണ് (46) ​ പ​റ​വൂ​ർ ര​ണ്ടാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി വി. ​ജ്യോ​തി ശി​ക്ഷി​ച്ച​ത്. ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാസം ​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2017 ന​വം​ബ​ർ 16ന് ​കു​റു​പ്പും​പ​ടി തു​രു​ത്തി​ക്ക​ര​യി​ലെ ഭാ​ര്യ​വീ​ട്ടി​ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ര​ണ്ട് മ​ക്ക​ൾ​ക്കും ഭാ​ര്യാ​മാ​താ​വി​നും ഒ​പ്പ​മാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം ഇ​യാ​ൾ വ​ഴ​ക്കി​ലാ​യി​രു​ന്നു. വീ​ടി​ന്‍റെ ഇ​റ​യത്തി​രു​ന്ന ലേ​ഖ​യു​ടെ ത​ല​ക്ക് കാ​സ്റ്റ് അ​യ​ൺ അ​ടു​പ്പു കൊ​ണ്ട് ശി​വ​ദാ​സ​ൻ അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല ത​ക​ർ​ന്ന് ത​ല​ച്ചോ​ർ പു​റ​ത്ത് വ​ന്ന​തി​നെ തു​ട​ർ​ന്ന് ലേ​ഖ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഭാ​ര്യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന് അ​യ​ൽ​വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ശേ​ഷം ഇ​ള​യ കു​ട്ടി​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​യെ കു​റു​പ്പും​പ​ടി പൊ​ലി​സ് ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി ര​ണ്ടു ത​ട്ടി​പ്പ് കേ​സു​ക​ളി​ൽകൂ​ടി പി​ന്നീ​ട് പ്ര​തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsImprisonmentErnakulam NewsMurder
News Summary - The man who killed his wife got life imprisonment
Next Story