സഹോദരീപുത്രനെ നടുറോഡിൽ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: സഹോദരീപുത്രനായ യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. തലനാട് ഞണ്ടുകല്ല് ഭാഗത്ത് മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന ജോസ് സെബാസ്റ്റ്യനാണ് (51) പിടിയിലായത്. ഇയാള്‍ സഹോദരീ പുത്രനായ ലിജോ ജോസിനെയാണ് (31) കുത്തിക്കൊലപ്പെടുത്തിയത്. ഈരാറ്റുപേട്ട തലപ്പലം കളത്തുകടവ്-വെട്ടിപ്പറമ്പ് റോഡിലാണ് സംഭവം.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇരുവരും വാക്തർക്കത്തിൽ ഏർപ്പെടുകയും ജോസ് ലിജോയെ കത്തികൊണ്ട് രണ്ടുതവണ കുത്തുകയുമായിരുന്നു.
ലിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ജില്ലയിലെ മുക്കുപണ്ടം കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ജോസ് മൂന്നുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ഈരാറ്റുപേട്ട സ്റ്റേഷനിലെ ആന്‍റി സോഷ്യൽ ലിസ്റ്റിൽപെട്ട ആളുമാണ്.
ജോസ് സെബാസ്റ്റ്യനും ലിജോ ജോസും നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണ്. എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

