വോട്ടുചെയ്യാൻ പോവാനിരിക്കെ കുഴഞ്ഞുവീണയാൾ മരിച്ചു
text_fieldsകൊടുങ്ങല്ലൂർ: വീട്ടിൽനിന്ന് വോട്ടുചെയ്യാൻ പോവാനിരിക്കെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. മതിലകം കൂളിമുട്ടം എമ്മാട് കാടുവെട്ടി പരേതനായ ബാലെൻറ മകൻ സനൽ എന്ന സുനിൽ കുമാറാണ് (50) മരിച്ചത്.കൂളിമുട്ടം പൊക്കളായിയിൽ കട നടത്തുന്ന സനൽ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് വോട്ട് ചെയ്യാൻ പോകാനിരിക്കുകയായിരുന്നു.
ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മതിലകം പഞ്ചായത്ത് പതിനാലാം വാർഡിലെ വോട്ടറാണ്. മാതാവ്: പരേതയായ കൗസല്യ. ഭാര്യ: സിമി. മക്കൾ: ആയുഷ്, ആദിത്യൻ, അതിഥി. സഹോദരങ്ങൾ: സന്തോഷ്, സതീഷ് (ഇരുവരും ഷാർജ), സംഗീത (പാപ്പിനിവട്ടം സഹകരണ ബാങ്ക്), പരേതയായ ഷൈജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

