വ്യവസായിയെ മര്ദിച്ച് വാഹനവുമായി മുങ്ങിയയാള് പിടിയില്
text_fieldsദിലീപ്
ഹരിപ്പാട്: പണം കടംകൊടുക്കാത്തതിന്റെ വൈരാഗ്യത്തില് വ്യവസായിയെ മർദിച്ച് പിക്അപ് വാനുമായി മുങ്ങിയയാള് കരീലക്കുളങ്ങര പൊലീസിന്റെ പിടിയിലായി. മുട്ടം പനമ്പള്ളി പടീറ്റതില് ദിലീപാണ് (40) പിടിയിലായത്. പ്രണവം ഹോളോബ്രിക്സ് ഉടമ മുട്ടം വിളവോലില് വടക്കതില് സുഭാഷ് കുമാറിനെ (54) മര്ദിച്ച ശേഷമാണ് ദിലീപ് വാഹനവുമായി മുങ്ങിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ മുട്ടം ചൂണ്ടുപലക ജങ്ഷന് സമീപമായിരുന്നു സംഭവം.
പണം ചോദിച്ചിട്ട് കൊടുക്കാത്തതിന തുടര്ന്നാണ് മര്ദിച്ച് വാഹനവുമായി കടന്നതെന്ന് സുഭാഷ് പരാതിയില് പറയുന്നു. സുഭാഷ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില് ചികിത്സതേടി. എസ്.എച്ച്.ഒ സുനീഷ്, എസ്.ഐമാരായ ബജിത് ലാല്, പി. ശ്രീകുമാര്, സജീവ്, സുഭാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

