Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുളകുപൊടി...

മുളകുപൊടി കണ്ണിലെറിഞ്ഞ്​ വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ഷാ​ജ​ഹാ​ൻ
cancel
camera_alt

ഷാ​ജ​ഹാ​ൻ

പ​റ​വൂ​ർ: മു​ള​കു​പൊ​ടി ക​ണ്ണി​ലെ​റി​ഞ്ഞ്​ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ചേ​ന്ദ​മം​ഗ​ലം കി​ഴ​ക്കും​പു​റം കോ​റ്റ​ട്ടാ​ൽ മാ​തി​ര​പ​ള്ളി ഷാ​ജ​ഹാ​നെ (28) ആ​ണ് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കോ​റ്റാ​ട്ടാ​ൽ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് ഷാ​ജ​ഹാ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ സു​ഭ​ദ്ര​യു​ടെ (80) മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്.

ഷാ​ജ​ഹാ​ൻ സു​ഭ​ദ്ര​യു​ടെ പി​ന്നി​ലൂ​ടെ ചെ​ന്നു ക​ണ്ണി​ലേ​ക്ക് മു​ള​ക് പൊ​ടി​യെ​റി​ഞ്ഞ ശേ​ഷം മാ​ല പൊ​ട്ടി​ച്ച് ഓ​ടി.

എ​ന്നാ​ൽ, സ്വ​ർ​ണ​മാ​ണെ​ന്ന് ക​രു​തി പൊ​ട്ടി​ച്ച​ത് മു​ക്കു​പ​ണ്ട​മാ​യി​രു​ന്നു. ക​വ​ർ​ച്ച​ക്കി​ടെ പ​രി​ക്കേ​റ്റ സു​ഭ​ദ്ര ഷാ​ജ​ഹാ​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ലാ​ണ് വി​ശ്ര​മി​ച്ച​ത്. നാ​ട്ടു​കാ​രും പൊ​ലീ​സും മാ​ല​ക്ക​ള്ള​നെ തി​ര​ക്കി​യി​റ​ങ്ങി​യ​പ്പോ​ൾ ഷാ​ജ​ഹാ​നും സ​ജീ​വ​മാ​യി അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത, ചാ​ര നി​റ​മു​ള്ള മു​ണ്ട്​ മാ​ത്ര​മു​ടു​ത്ത വെ​ളു​ത്ത​യാ​ളാ​ണ് മാ​ല പൊ​ട്ടി​ച്ച​തെ​ന്ന് സു​ഭ​ദ്ര മൊ​ഴി ന​ൽ​കി. സം​ഭ​വം ന​ട​ന്ന റോ​ഡി​ലേ​ക്ക് പു​റ​ത്തു നി​ന്നാ​രും വ​ന്നി​ട്ടി​ല്ലെ​ന്നും സം​ഭ​വ സ്‌​ഥ​ല​ത്ത് ഉ​ള്ള​യാ​ൾ ത​ന്നെ​യാ​ണ് പ്ര​തി​യെ​ന്നും പൊ​ലീ​സ് ഉ​റ​പ്പി​ച്ചു.

മോ​ഷ്‌​ടാ​വ് ഷാ​ജ​ഹാ​നാ​ണെ​ന്ന സൂ​ച​ന​ക​ളും ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ല ഷാ​ജ​ഹാ​ന്‍റെ വീ​ടി​ന് പി​ന്നി​ലെ ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ത​വി​ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam NewsStealing Gold
News Summary - The man who broke an elderly woman's necklace after getting chili powder in her eyes was arrested
Next Story