Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്ത വർഷം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തും -മന്ത്രി വി. ശിവൻകുട്ടി

text_fields
bookmark_border
v shivankutty
cancel

തിരുവനന്തപുരം: അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആധുനിക ഭാഷാ പഠന രീതിയോടൊപ്പം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ആലപ്പുഴ പുന്നപ്ര ജെ.ബി സ്കൂൾ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

ലിംഗ സമത്വം ഉറപ്പുവരുത്തുന്ന യൂനിഫോം സംബന്ധിച്ച് പുതിയ ചിന്തകളിലേക്ക് നാം കടക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെ വളയൻ ചിറങ്ങര എൽ.പി സ്കൂളിന്‍റെ മാതൃക സ്വാഗതാർഹമാണ്. പുതിയ കരിക്കുലം കമ്മിറ്റി താമസിയാതെ രൂപവത്കരിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടംഘട്ടമായി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ശ്രമം. പ്രൈമറി ക്ലാസ് മുതൽ തന്നെ ലിംഗസമത്വം സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരണം. ഉപരിപഠനത്തിന് അർഹതയുള്ള, അപേക്ഷ നൽകിയിട്ടുള്ള മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനത്തിനുള്ള സംവിധാനം സർക്കാർ ഒരുക്കും.

ഈ മാസം 23ന് പുതിയ ബാച്ച് എവിടെയൊക്കെ അനുവദിക്കണമെന്ന കാര്യത്തിൽ ആലോചനയുണ്ടാകും. ആവശ്യമായ ഇടങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം അധ്യക്ഷത വഹിച്ചു. ആലപ്പുഴ എം.പി എ.എം. ആരിഫ്, ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി തുടങ്ങിയവർ യോഗത്തിൽ വിശിഷ്ടാതിഥികൾ ആയിരുന്നു.

മാവേലിക്കര നിയമസഭ മണ്ഡലത്തിൽപ്പെട്ട തഴക്കര കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനവും നിർവഹിച്ചു. എം.എസ് അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Malayalam alphabet will be included in the textbooks next year -Minister V shivankutty
Next Story