Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൽപറ്റയിൽ...

കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു

text_fields
bookmark_border
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
cancel

കൽപറ്റ: കൈനാട്ടിയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ നാസർ-നസീമ ദമ്പതികളുടെ മകൻ സജീർ (32) ആണ് മരിച്ചത്.

വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. വെള്ളമുണ്ടയിൽ പ്രവർത്തിക്കുന്ന പി.കെ.കെ ഫുഡ് പ്രൊഡക്റ്റ് കമ്പനിയുടെ പിക്കപ്പിലെ ഡ്രൈവറായിരുന്നു സജീർ.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ സജീറിന് ഗുരുതരമായി പരിക്കേറ്റു. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നൗഫലിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - The lorry rammed into the pickup and the youth died
Next Story