Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറി ഡ്രൈവറേയും ക്ലീനറേയും ഗുണ്ടാസംഘം മർദ്ദിച്ചതായി പരാതി

text_fields
bookmark_border
ലോറി ഡ്രൈവറേയും ക്ലീനറേയും ഗുണ്ടാസംഘം മർദ്ദിച്ചതായി പരാതി
cancel

ഇടുക്കി: രാജാക്കാട് ലോറി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം മർദിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. റോഡിൽ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡ്രൈവർ വാഴാട്ട് ജിഷ്ണുവിനും ക്ലീനർ ആശിഷിനുമാണ് പരിക്കേറ്റത്.

ഞായറാഴ്ച അടിമാലിയിൽ നിന്ന് ലോഡ് ഇറക്കി വരുന്നതിനിടെയാണ് ഇരുവര്‍ക്കും മര്‍‌ദനമേറ്റത്. നേരത്തേയുണ്ടായ തർക്കത്തിന്‍റെ പേരിൽ വഴിയില്‍ കൂടി നിന്ന സംഘം കത്തിപോലുള്ള ആയുധങ്ങളുമായി ഇരു ചക്രവാഹനത്തിൽ ലോറിയെ പിന്തുടരുകയായിരുന്നു.

അക്രമിസംഘം ലോറി തടഞ്ഞു നിർത്തി കമ്പി വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ യുവാക്കള്‍ പറഞ്ഞു. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The lorry driver and the cleaner were allegedly assaulted by the goons
Next Story