വയനാട് ദുരന്ത ബാധിതരുടെ ലിസ്റ്റ് ഇനിയുമായില്ലെന്ന് ടി. സിദ്ദീഖ്; ‘കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവഗണിക്കുന്നു’
text_fieldsന്യൂഡൽഹി: വയനാട് ദുരന്ത ബാധിതർക്ക് സഹായം ലഭ്യമാക്കുന്നതിന് ദുരന്ത ബാധിതരുടെ ലിസ്റ്റ് തയാറാക്കുന്ന നടപടി പോലും സംസ്ഥാന സർക്കാർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ. പഞ്ചായത്തും സർവകക്ഷി സമിതിയും ചേർന്ന് തയാറാക്കിയ ലിസ്റ്റ് പരിഗണിച്ചാൽ ഇത്തരത്തിൽ കാലതാമസമുണ്ടാകില്ലായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കും മുമ്പ് ദിനം തോറും അവർക്ക് നൽകിക്കൊണ്ടിരുന്ന 300 രൂപ കഴിഞ്ഞ ഒക്ടോബർ മുതൽ നിർത്തലാക്കിയത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.
ദുരന്ത ബാധിതരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരു പോലെ അവഗണിക്കുകയാണ്. പ്രിയങ്ക ഗാന്ധി ശക്തമായ ഇടപെടൽ നടത്തുന്നില്ലെന്ന ആനി രാജയുടെ വിമർശനം അവാസ്തവമാണെന്ന് പറഞ്ഞ സിദ്ദീഖ്, ദുരന്തത്തിനു ശേഷം ആനി രാജ എത്ര തവണ വയനാട് സന്ദർശിച്ചിട്ടുണ്ടെന്ന് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

