Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ജനുവരി 18ന് ആഹ്വാനം,...

‘ജനുവരി 18ന് ആഹ്വാനം, 26ന് പിന്മാറ്റം’; എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തിന്‍റെ ആയുസ് ഒമ്പത് ദിവസം

text_fields
bookmark_border
‘ജനുവരി 18ന് ആഹ്വാനം, 26ന് പിന്മാറ്റം’; എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തിന്‍റെ ആയുസ് ഒമ്പത് ദിവസം
cancel

കോഴിക്കോട്: ഏറെ കൊട്ടിഘോഷിച്ച എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യ ആഹ്വാനത്തിന് ആയുസ് ഒമ്പത് ദിവസം മാത്രം. ജനുവരി 18നാണ് എൻ.എസ്.എസുമായി ഐക്യം രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്. ഐക്യത്തോട് വളരെ പെട്ടെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചതും. കൂടാതെ, ഐക്യ ചർച്ചക്ക് ദൂതനായി തുഷാറിനെ അയക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയും തുഷാറിനെ മകനെ പോലെ സ്വീകരിക്കുമെന്ന് സുകുമാരൻ നായരും മാധ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

തുഷാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ചേരുമെന്നും ഐക്യം സംബന്ധിച്ച അന്തിമ നിലപാട് എടുക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എന്നാൽ, ഐക്യത്തിന്‍റെ പിന്നിൽ രാഷ്ട്രീയമാണെന്ന തിരിച്ചറിവാണ് എൻ.ഡി.എ കൺവീനറായ തുഷാറുമായുള്ള കൂടിക്കാഴ്ച നടക്കും മുമ്പ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് വിളിച്ചു ചേർത്ത് ഐക്യനീക്കത്തിൽ നിന്ന് പിന്മാറുന്നതായി സുകുമാരൻ നായർ പ്രഖ്യാപിക്കുന്നതിന് പിന്നിൽ.

എസ്.എൻ.ഡി.പിയുമായുള്ള ഐക്യം സാധ്യമാകില്ല എന്നതിന്‍റെ വ്യക്തമായ നിരീക്ഷണമാണ് എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താകുറിപ്പിലുള്ളത്. ''പല കാരണങ്ങളാലും പല തവണ എൻ.എസ്‌.എസ് - എസ്.എൻ.ഡി.പി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻ.എസ്.എസിന്‍റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻ.എസ്.എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്ന വണ്ണം എസ്.എൻ.ഡി.പിയോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം'' -വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

നാലാം തവണയാണ് എൻ.എസ്.എസ് - എസ്.എൻ.ഡി.പി. ഐക്യം പൊളിയുന്നത്. 1976ലും 2005ലും 2012ലുമായിരുന്നു മുമ്പ് ഐക്യശ്രമങ്ങൾ ഉണ്ടായത്. ഉമ്മൻചാണ്ടി നേതൃത്വം നൽകുന്ന യു.ഡി.എഫ് സർക്കാരിൽ ന്യൂനപക്ഷം പിടിമുറുക്കുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു 2012ലെ ഐക്യ നീക്കം. രണ്ട് വർഷത്തിനുള്ളിൽ ഈ ഐക്യം തകർന്നു. ദേവസ്വം നിയമനം, സാമ്പത്തിക സംവരണം, മന്ത്രിസഭയിലെ താക്കോൽ സ്ഥാനം എന്നിവയാണ് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ഇടയിൽ അഭിപ്രായ ഭിന്നത ഉടലെടുക്കാനും ഐക്യം തകരാനും വഴിവെച്ച വിഷയങ്ങൾ.

നായർ -ഈഴവ ഐക്യം അനിവാര്യമാണെന്ന് ജനുവരി 18ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി നടേശ, മുസ്​ലിം ലീഗാണ് എൻ.എസ്.എസ്സിനെയും എസ്.എൻ.ഡി.പിയെയും തെറ്റിച്ചതെന്നും ആരോപിച്ചു. നായർ -ഈഴവ ഐക്യം മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ല. ആദ്യം മുതൽക്കേ എസ്.എൻ.ഡി.പി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ യോജിപ്പ്​. ലീഗ് നേതൃത്വം എസ്.എൻ.ഡി.പി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ - ഈഴവ ഐക്യത്തോട് അവർ യോജിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ആഹ്വാനത്തെ അനുകൂലിച്ച സുകുമാരൻ നായർ, വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ ചർച്ചകൾക്ക് തയാറാവുമെന്നും വ്യക്തമാക്കി. എ​ൻ.​എ​സ്.​എ​സി​ന്റെ അ​ടി​സ്ഥാ​ന​മൂ​ല്യ​ങ്ങ​ൾ​ക്ക് കോ​ട്ടം​ത​ട്ടാ​തെ എ​സ്.​എ​ൻ.​ഡി.​പി​യു​മാ​യു​ള്ള ഐ​ക്യം യാ​ഥാ​ർ​ഥ്യ​മാ​ക്കും. പ്ര​ബ​ല ഹി​ന്ദു​സ​മു​ദാ​യ​ങ്ങ​ളു​ടെ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ്. ഐ​ക്യ​ത്തി​ൽ ആ​ശ​ങ്ക രാ​ഷ്ട്രീ​യ​കാ​ർ​ക്ക് മാ​ത്ര​മാ​ണ്.

തു​ഷാ​റി​നെ രാ​ഷ്ട്രീ​യ ​നേ​താ​വാ​യി ക​രു​താ​തെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ക​നാ​യി സ്വീ​ക​രി​ക്കും. എ​സ്.​എ​ൻ.​ഡി.​പി​യു​മാ​യി ഐ​ക്യ​മെ​ന്ന​ത് ത​ന്റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ്. തു​ഷാ​ർ വ​ന്ന​ശേ​ഷം എ​ൻ.​എ​സ്.​എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് ഐ​ക്യം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. എ​സ്.​എ​ൻ.​ഡി.​പി​യു​മാ​യി മു​മ്പ് ചി​ല കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴ​തി​ല്ല. നേ​ര​ത്തെ ഐ​ക്യ​മു​ണ്ടാ​യ​പ്പോ​ൾ സം​വ​ര​ണ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഭി​ന്ന​ത​യു​ട​ലെ​ടു​ത്ത​ത്. ഇ​വി​ടെ രാ​ഷ്ട്രീ​യം വി​ഷ​യ​മ​ല്ല. സ​മു​ദാ​യ​ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യം സി.​പി.​എ​മ്മി​നെ​യോ മ​റ്റു രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളെ​യോ സ​ഹാ​യി​ക്കാ​ന​ല്ല. എ​ൻ.​എ​സ്.​എ​സ് എ​ന്നും സ​മ​ദൂ​ര​ത്തി​നൊ​പ്പ​മാ​ണെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇതോടെ, വെള്ളാപ്പള്ളി നടേശന്‍റെയും സുകുമാരൻ നായരുടെയും പ്രതികരണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. എൽ.ഡി.എഫിന്​ ആശ്വാസവും യു.ഡി.എഫിനും ബി.ജെ.പിക്കും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതുമായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണങ്ങൾ.

വർഷങ്ങൾക്ക്​ മുമ്പ്​ സംവരണ വിഷയത്തിൽ തെറ്റിയ എൻ.എസ്​.എസും എസ്​.എൻ.ഡി.പിയും വീണ്ടും ഒരുമിക്കാനുള്ള നീക്കം നടത്തുന്നത്​ തുടർച്ചയായി മൂന്നാമതും അധികാരം സ്വപ്നം കാണുന്ന എൽ.ഡി.എഫിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു​. കുറച്ചുനാളുകളായി സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഇടത്​ സർക്കാർ അനുകൂല നിലപാടിലാണ്​​. നിയമസഭാ തെരഞ്ഞെടുപ്പ്​ പടിവാതിൽക്കൽ എത്തി നിൽക്കെ ഈ പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു​ എൽ.ഡി.എഫും സി.പി.എമ്മും. നായർ, ഈഴവ വോട്ടുകൾ കുറയുന്നെന്ന പരാതി കഴിഞ്ഞ കുറച്ചുനാളായി സി.പി.എമ്മിനുണ്ട്​. അതിനാൽ സമുദായ ഐക്യം എന്ന ആശയത്തെ പിന്തുണക്കുന്ന നിലപാടാകും സി.പി.എമ്മിന്‍റേത്​.

എന്നാൽ, വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധമുണ്ടായപ്പോൾ അതിന്‍റെ വക്കാലത്തെടുത്തും ശബരിമല ഉൾപ്പെടെ വിശ്വാസ സംരക്ഷണത്തിൽ പിന്തുണച്ചതിനാൽ എൻ.എസ്​.എസിന്‍റെ പ്രീതിയുണ്ടാകുമെന്നുമൊക്കെ പ്രതീക്ഷിച്ച്​ നീങ്ങുന്ന ബി.ജെ.പിക്കും അധികാരത്തിൽ വരുമെന്ന്​ പ്രതീക്ഷിക്കുന്ന യു.ഡി.എഫിനും ഈ നീക്കം കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്​. യു.ഡി.എഫ്​ അധികാരത്തിൽ വന്നാൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാതിരിക്കാനുള്ള രഹസ്യ അജണ്ടയും ഐക്യനീക്കത്തിൽ സംശയിക്കപ്പെടുന്നുണ്ട്​. മുമ്പും ഇത്തരം സന്ദർഭങ്ങളിൽ ഈ സാമുദായിക സംഘടനകൾ സമാനമായ നിലപാടെടുത്തിട്ടുണ്ട്​. സുകുമാരൻ നായരും വെള്ളാപ്പള്ളിയും നിലവിൽ ഒരേ ഭാഷയിലാണ്​ സതീശനെ വിമർശിക്കുന്നതും​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSg sukumaran nairSNDPVellappally Natesan
News Summary - The lifespan of NSS-SNDP unity is nine days
Next Story