Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലി പശുക്കുട്ടിയെ കൊന്ന് മരത്തിന് മുകളിൽ തൂക്കിയിട്ടു

text_fields
bookmark_border
പുലി പശുക്കുട്ടിയെ കൊന്ന് മരത്തിന് മുകളിൽ തൂക്കിയിട്ടു
cancel

അതിരപ്പിള്ളി: പുലി പശുക്കിടാവിനെ കൊന്ന് മരത്തിന് മുകളിൽ തൂക്കിയിട്ടു. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിലെ കശുമാവിൻ തോട്ടത്തിലാണ് പശുക്കുട്ടിയുടെ ജഡം ഉയരമുള്ള മരത്തിന് മുകളിൽ കണ്ടത്. പള്ളിയുടെ പിന്നിെല പ്രദേശത്താണ് കശുമാവും റബറും ഒന്നിച്ച് വളരുന്ന സ്ഥലം.

രാവിലെ ആറിന് പ്ലാന്‍റേഷനിൽ ജോലിെക്കത്തിയ തൊഴിലാളികളാണ് ആദ്യം കണ്ടത്. പുലി മരത്തിന് മുകളിൽതന്നെ ഉണ്ടായിരുെന്നന്നും അവരെ കണ്ടപ്പോൾ ചാടിയിറങ്ങി ഓടിപ്പോയെന്നും തൊഴിലാളികൾ പറഞ്ഞു. പശുക്കുട്ടിയുടെ ശരീരത്തിൽ കുടലുകളടക്കം കുറച്ചുഭാഗം തിന്നിട്ടുണ്ട്‌. ഇരയെ കൊല്ലുന്നതും ഭക്ഷിക്കാൻ െവക്കുന്നതും ഇവയുടെ രീതികളിലൊന്നാണ്. പുലിയുടെ ശല്യം നേരത്തെയും ഉള്ള പ്രദേശമാണിത്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The leopard killed the calf and hung it on a tree
Next Story