കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതുസർക്കാർ പിൻമാറണം -എസ്.ഇർഷാദ്
text_fieldsകണിയാപുരം: പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റുകളും പുതിയ ബാറുകളും തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നും കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജന: സെക്രട്ടറി എസ് ഇർഷാദ്. ജന്മിമുക്കിൽ പള്ളിനട യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് നൽകാനുമുള്ള സർക്കാർ തീരുമാനം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ നയമാണ്. ഒരുവശത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്ന പേരിൽ ബോധവൽക്കരണങ്ങൾ തുടരുകയും അതേസമയം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടി പൊതുജനങ്ങൾക്കും പുതുതലമുറകൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. ആലുവയിൽ ബീഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരി മകളെ അന്തർ സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന് പിന്നിൽ മദ്യമാണെന്നും, അതിനാൽ ഈ കൊലയിൽ സർക്കാറും പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു.
പള്ളിനട യൂനിറ്റ് പ്രസിഡന്റ് എ.എം. നിസാമുദ്ദീൻ അധ്യക്ഷതവഹിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂഖാൻ പൂവാർ ജില്ലാ സെക്രട്ടറിമാരായ സൈഫുദ്ദീൻ പരുത്തിക്കുഴി, ഷാഹിദ ഹാറൂൺ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ പ്രസിഡണ്ട് അംജദ് റഹ്മാൻ, ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് അനസ്.എം.ബഷീർ എന്നിവർ സംസാരിച്ചു.
ഇക്കഴിഞ്ഞ എസ്എസ്എൽസിയിലും പ്ലസ്ടുവിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുമുള്ള അനുമോദനവും സമ്മേളനത്തിൽ നടന്നു. പുതിയതായി യൂനിറ്റിലേക്ക് കടന്നുവന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് നിർവഹിച്ചു. യൂനിറ്റ് സെക്രട്ടറി എം അബ്ദുൽ റഹ്മാൻ സ്വാഗതവും ഫൈസൽ പള്ളിനട നന്ദിയും പറഞ്ഞു. അൻവർ ബഷീർ ,റാഷിദ് , കൽഫാൻ , അഫ്സൽ, സമീന അനസ്, നിസ മുഫാസിൽ, ബുഷ്റ,സഹീറ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

