Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2021 4:09 AM GMT Updated On
date_range 2 April 2021 4:16 AM GMTഇടത് സർക്കാർ വാക്ക് പാലിച്ചില്ല; വോട്ട് ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് തൃശൂർ അതിരൂപത മുഖപത്രം
text_fieldsbookmark_border
തൃശൂർ: പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത മുഖപത്രം 'കത്തോലിക്ക'. ഇടത് സർക്കാർ പറഞ്ഞ വാക്ക് അധികാരത്തിലേറിയപ്പോൾ പാലിച്ചില്ലെന്ന് മുഖപത്രത്തിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിലാണ്. വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. മതേതര മൂല്യം കാത്തു സൂക്ഷിക്കുന്ന പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.
ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റി നിർത്തണം. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ഭൂരിപക്ഷ വർഗീയതയുടെ കാൽകീഴിലാക്കാൻ ശ്രമിക്കുകയാണ്. കേരളം അതിന് പിടികൊടുത്തിട്ടില്ല. ഇത്തവണയും അത് ഉണ്ടാകരുതെന്നും മുഖപത്രം പറയുന്നു.
Next Story