Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് നിലപാടുകളെ...

ലീഗ് നിലപാടുകളെ സ്വാഗതം ചെയ്തതാണ്; ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതല്ല -ഗോവിന്ദൻ മാസ്റ്റർ

text_fields
bookmark_border
ലീഗ് നിലപാടുകളെ സ്വാഗതം ചെയ്തതാണ്; ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതല്ല -ഗോവിന്ദൻ മാസ്റ്റർ
cancel

കോഴിക്കോട്: എൽ.ഡി.എഫിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസിൽ നിന്ന് ഭിന്നമായി ശരിയായ നിലപാടുകളാണ് ലീഗ് സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയെയും മതമൗലികവാദത്തെയും എതിർക്കുന്ന ​പ്രസ്ഥാനമെന്ന നിലക്ക് മുസ്‍ലിം ലീഗിന്റെ നിലപാടുകൾ ശരിയാണ് എന്ന അഭിപ്രായമാണ് പറഞ്ഞത്. ഗവർണർ പദവി കാവി വൽകരിക്കുന്ന വിഷയവും വിഴിഞ്ഞത്ത് മന്ത്രിക്കെതിരായ വർഗീയ പരമാർശത്തിന്റെ വിഷയവും മതേതരമായ ഉള്ളടക്കത്തോടെ കാണാനും കാര്യങ്ങൾ അവതരിപ്പിക്കാനും ലീഗിന് സാധിച്ചിട്ടുണ്ട്.

ഗവർണറുടെ വിഷയത്തിൽ കോൺഗ്രസ് നിലപാട് പിന്നീട് മാറ്റേണ്ടി വന്നത് യു.ഡി.എഫിൽ പ്രശ്നമാവുമെന്നതുകൊണ്ടാണ്. ലീഗിന്റെ ഇത്തരം നിലപാടുകളെ പത്രസമ്മേളനത്തിൽ സ്വാഗതം ചെയ്തതാണ്. അല്ലാതെ ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചതല്ല. കേവലം പ്രസ്താവനകളിലൂടെയല്ല ഇടതുപക്ഷത്തേക്ക് ആരെയും ക്ഷണിക്കുന്നത്. ഭാവി തെരഞ്ഞെടുപ്പുകളിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അതത് ഘട്ടങ്ങളിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFmuslim leagueMV Govindan Master
News Summary - The League's position was welcomed; Not Invited to Left Front -Govindan Master
Next Story