Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ്​ മതേതര...

ലീഗ്​ മതേതര കുപ്പായമിട്ട വർഗീയ സംഘടന -വെള്ളാപ്പള്ളി

text_fields
bookmark_border
ലീഗ്​ മതേതര കുപ്പായമിട്ട വർഗീയ സംഘടന -വെള്ളാപ്പള്ളി
cancel

ആ​ല​പ്പു​ഴ: ഭ​ര​ണം നി​ല​നി​ർ​ത്താ​നും പി​ടി​ച്ചെ​ടു​ക്കാ​നും ​കേ​ര​ള​ത്തി​​ലെ മു​ന്ന​ണി​ക​ളി​ൽ മ​തേ​ത​ര കു​പ്പാ​യ​മി​ട്ട മു​സ്​​ലിം ലീ​ഗ്​ ല​ക്ഷ​ണ​​മൊ​ത്ത വ​ർ​ഗീ​യ സം​ഘ​ന​യാ​ണെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​സ്.​എ​ൻ.​ഡി.​പി മു​ഖ​പ​ത്ര​മാ​യ ‘യോ​ഗ​നാ​ദ’​ത്തി​ൽ ‘‘വേ​ട്ട​യാ​ടാ​ൻ വ​രു​ന്ന​വ​രോ​ട്​’’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ്​ രൂ​ക്ഷ​വി​മ​ർ​ശ​നം.

വ​ർ​ഗീ​യ സം​ഘ​ട​ന​യാ​യ ലീ​ഗി​നെ താ​​ലോ​ലി​ക്കു​ന്ന​ത്​ കാ​ണു​മ്പോ​ൾ മി​ണ്ടാ​തി​രി​ക്കാ​നാ​വി​ല്ല. ലീ​ഗി​നെ വി​മ​ർ​ശി​ക്കു​​മ്പോ​ൾ വ​ർ​ഗീ​യ​വാ​ദി​യാ​ക്കു​ന്ന സ്ഥി​തി​യാ​ണ്​ കേ​ര​ള​ത്തി​ൽ. ത​ന്നെ തെ​ര​ഞ്ഞെ​ടു​പി​ടി​ച്ച്​ ചി​ല ശ​ക്തി​ക​ൾ നി​ര​ന്ത​രം ആ​ക്ഷേ​പി​ക്കു​ക​യാ​ണ്. എ​സ്.​എ​ൻ.​ഡി.​പി​ക്കെ​തി​രാ​യ വാ​ളോ​ങ്ങ​ലി​ൽ മൗ​നം പാ​ലി​ക്കാ​നാ​വി​ല്ല.

ഭൂ​രി​പ​ക്ഷ ഹി​ന്ദു​ജ​ന​വി​ഭാ​ഗ​ത്തെ സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും ഒ​തു​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്നു. അ​തി​നു​പി​ന്നി​ൽ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും മു​സ്‍ലിം ലീ​ഗു​മു​ണ്ട്. മു​സ്‍ലിം മ​ത​സ​മൂ​ഹ​ത്തെ​യ​ല്ല, ലീ​ഗി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്ന് എ​ത്ര​യോ​വ​ട്ടം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യാ​ൽ സ്വാ​ഭാ​വി​ക​മാ​യും അ​വ​ർ വ​ർ​ഗീ​യ​മാ​യി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. അ​തി​ന് തെ​ളി​വാ​ണ് ലീ​ഗി​ന്‍റെ ജ​ന​പ്ര​തി​നി​ധി​ക​ളും പേ​ഴ്‌​സ​ന​ൽ സ്റ്റാ​ഫും അ​വ​ർ ഭ​രി​ക്കു​ന്ന വ​കു​പ്പു​ക​ളി​ലെ പ്ര​ധാ​ന ത​സ്‌​തി​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​രും.

വോ​ട്ട​ർ​പ​ട്ടി​ക കേ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ്, മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സ്, ക​മ്പ​നി നി​യ​മ​കേ​സ്, എ​സ്.​എ​ൻ ട്ര​സ്​​റ്റ്​​ കേ​സ്, കെ.​കെ. മ​ഹേ​ശ​ൻ ആ​ത്മ​ഹ​ത്യ കേ​സ് തു​ട​ങ്ങി അ​ന​വ​ധി കേ​സു​ണ്ട്. ഒ​ന്നി​ലും ത​നി​ക്കെ​തി​രെ വി​ധി​യി​ല്ല. കേ​സു​ക​ൾ കോ​ട​തി​ക​ളി​ൽ വാ​ദി​ച്ച്​ ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ വ​ഴി​യി​ൽ മൈ​ക്ക്​ കെ​ട്ടി വി​ളി​ച്ചു​പ​റ​ഞ്ഞ്​ ആ​ക്ഷേ​പി​ക്കു​ക​യാ​ണ്. ചി​ല ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ അ​ത്​ അ​ജ​ണ്ട​യാ​യി ഏ​​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ന​ട്ടെ​ല്ലാ​യ ഈ​ഴ​വ സ​മു​ദാ​യ​ത്തെ അ​വ​ഗ​ണി​ച്ച്​ ന്യൂ​ന​പ​ക്ഷ പ്രീ​ണ​ത്തി​ന്​ പോ​യ​താ​ണ്​ ഇ​ട​തു​മു​ന്ന​ണി​യു​ടെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന്​ കാ​ര​ണം. അ​തി​ന്‍റെ പേ​രി​ലും ക​ടു​ത്ത വി​മ​ർ​ശ​നം നേ​രി​ടു​ന്ന​താ​യി വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueVellapally NatesansecularismControversy
News Summary - The League is a communal organization disguised as secular - Vellappally
Next Story