Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും

text_fields
bookmark_border
കേംബ്രിഡ്ജ് ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദത്തിലും പങ്കെടുക്കും
പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും
cancel

തിരുവനന്തപുരം :'നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജീവനവും മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.

യു.കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂനിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂനിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. നവംബര്‍ 17-ന് കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം.

നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം. ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യു.കെ പാര്‍ലമെന്റ് അംഗം ഡാനിയല്‍ സെയ്ച്‌നര്‍, കേംബ്രിഡ്ജ്‌ഷെയര്‍-പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Leader of the Opposition will deliver a lecture at Cambridge University
Next Story