Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽഡി.എഫിന് 100 സീറ്റെങ്കിലും കിട്ടുമെന്ന് എ. വിജയരാഘവൻ

text_fields
bookmark_border
എൽഡി.എഫിന് 100 സീറ്റെങ്കിലും കിട്ടുമെന്ന് എ. വിജയരാഘവൻ
cancel

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡി.എഫിന് 100 സീറ്റെങ്കിലും കിട്ടുമെന്ന് കൺവീനർ എ. വിജയരാഘവൻ. കേരളത്തിൽ ഇടത് തരംഗമുണ്ടാകും. കേരള കോൺഗ്രസ് എമ്മും ലോക്താന്ത്രിക് ജനതാദളും വന്നത് എൽ.ഡി.എഫിന്‍റെ കരുത്തു വർധിപ്പിച്ചെന്നും വിജയരാഘവൻ പറഞ്ഞു.

ജോസ് കെ. മാണിയുടെ വരവാണ് ഇടത് വിജയത്തെ ഉറപ്പിച്ച ഘടകമാണ്. കോൺഗ്രസും മുസ് ലിം ലീഗും മാത്രമുള്ള മുന്നണിയായി യു.ഡി.എഫ് ചുരുങ്ങും. ബി.ജെ.പിയുടെ സ്വാധീനം സംസ്ഥാനത്ത് കുറയുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഘടകങ്ങളും ഭരണമികവും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും വിജയത്തിന് കാരണമാകുമെന്നും എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The LDF will get at least 100 seats says A Vijayaraghavan
Next Story