Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജ് മാനേജ്​മെന്‍റിനെ...

കോളജ് മാനേജ്​മെന്‍റിനെ പിരിച്ചുവിട്ടു; തൊ​ടു​പു​ഴയിലെ നിയമവിദ്യാർഥികൾ സമരം അവസാനിപ്പിച്ചു

text_fields
bookmark_border
കോളജ് മാനേജ്​മെന്‍റിനെ പിരിച്ചുവിട്ടു; തൊ​ടു​പു​ഴയിലെ നിയമവിദ്യാർഥികൾ സമരം അവസാനിപ്പിച്ചു
cancel

തൊ​ടു​പു​ഴ: കോ ​ഓ​പ​റേ​റ്റി​വ്​ ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി ന​ട​ത്തി​യ സ​മ​രം ഒ​ത്തു​തീ​ർ​പ്പ്​​ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​വ​സാ​നി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ മി​ക്ക​തും അം​ഗീ​ക​രി​ച്ചാ​ണ്​ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. മാ​നേ​ജ്​​മെ​ന്‍റി​നെ പി​രി​ച്ചു​വി​ട്ട്​ കോ​ള​ജി​ന്‍റെ ഭ​ര​ണം ജി​ല്ല ര​ജി​സ്​​ട്രാ​റെ ഏ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച ​വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 12.30നാ​ണ്​​ അ​വ​സാ​നി​പ്പി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ൽ നി​ന്നി​റ​ങ്ങി​യ​ത്.

ഇ​ടു​ക്കി സ​ബ്​ ക​ല​ക്ട​ർ അ​രു​ൺ നാ​യ​ർ, ത​ഹ​സി​ൽ​ദാ​ർ എ.​എ​സ്.​ ബി​ജി​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും മാ​നേ​ജ്​​മെ​ന്‍റു​മാ​യി ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ പ്ര​ശ്ന​പ​രി​ഹാ​ര​മാ​യ​ത്. സ​മ​ര​ത്തി​നി​ട​യി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ കോ​ള​ജ്​ ഭ​ര​ണം അ​ഡ്​​മി​നി​സ്​​ട്രാ​ർ ഭ​ര​ണ​ത്തി​നു​കീ​ഴി​ലാ​ക്കി​യ​ത്. ഇ​തി​നാ​യി ജി​ല്ല ര​ജി​സ്​​ട്രാ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​മ​ര​ത്തി​ന്​ കാ​ര​ണ​മാ​യ മാ​ർ​ക്ക്​​ ദാ​ന വി​വാ​ദം സ​ർ​വ​ക​ലാ​ശാ​ല സ​മി​തി അ​ന്വേ​ഷി​ക്കും. സ​മ​ര​ക്കാ​ർ​ക്കെ​തി​രെ റാ​ഗി​ങ്​ ആ​രോ​പി​ച്ച്​ ന​ൽ​കി​യ പ​രാ​തി നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും പ്ര​തി​കാ​ര ന​ട​പ​ടി ഉ​ണ്ടാ​കി​ ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്​ ന​ൽ​കി​യ​തി​ൽ ​ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ച്​ സ​മ​രം ചെ​യ്ത ഏ​ഴ്​ പേ​രെ സ​സ്പെ​ൻ​ഡ്​ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​​ 15ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeThodupuzha Cooperative Law College
News Summary - The law students of Thodupuzha have ended their strike
Next Story