Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ പതാക...

കോൺഗ്രസ്​ പതാക പുതപ്പിക്കണമെന്നാണ്​ പിതാവ് അവസാനമായി ​പറഞ്ഞത്​, അതാണ്​ എന്‍റെയും ആഗ്രഹം -ആര്യാടൻ ഷൗക്കത്ത്​

text_fields
bookmark_border
Aryadan Shoukath
cancel

തിരുവനന്തപുരം: ഫലസ്തീൻ ജനത നടത്തുന്നത്​ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും ആ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്​. ആര്യാടൻ മുഹമ്മദ്​ ഫൗണ്ടേ​ഷന്‍റെ പേരിൽ മലപ്പുറത്ത്​ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിന്‍റെ പേരിൽ അച്ചടക്കസമിതി മുമ്പാകെ വിശദീകരണം നൽകാനെത്തിയതായിരുന്നു ഷൗക്കത്ത്​.

ഫലസ്തീൻ ജനതക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നത്​ കോൺഗ്രസിന്‍റെ കൂടി ഉത്തരവാദിത്തമാണ്​. അതാണ്​ ഞാൻ നിർവഹിച്ചത്​. എന്‍റെ നിലപാടിൽ പാർട്ടിക്ക്​ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത്​ അകറ്റുകയെന്നതാണ്​ ഉദ്ദേശ്യം. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്​. അവസാനമായി കോൺഗ്രസ്​ പതാക പുതപ്പിക്കണമെന്നാണ്​ പിതാവ്​ ആശുപത്രിയിലായപ്പോൾ പറഞ്ഞത്​. അതുതന്നെയാണ്​ എന്‍റെയും ആഗ്രഹം.

1938ൽ സുഭാഷ്​ ചന്ദ്രബോസ്​ എ.ഐ.സി.സി പ്രസിഡന്‍റായിരുന്നപ്പോൾ ഫലസ്തീൻ രാജ്യത്തിന്​ വേണ്ടി പ്രമേയം അവതരിപ്പിച്ച പാർട്ടിയാണ്​ കോൺഗ്രസ്​. ജൂതരാഷ്ട്രം ഉണ്ടാക്കുകയും അത്​ മതരാഷ്ട്രമായി ​പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്​. അത്​ നരകത്തിലേക്ക്​ തുറക്കുന്ന വാതിലായിരിക്കുമെന്ന്​ അന്ന്​ ലോകത്തോട്​ യു.എന്നിലടക്കം കോൺഗ്രസ്​ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഷൗക്കത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan Shoukathcongress
News Summary - The last thing my father said was to drape the Congress flag, that is my wish too - Aryadan Shoukath
Next Story