Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമംഗലം ഡാമിന്​ സമീപം...

മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി

text_fields
bookmark_border
മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി
cancel

പാലക്കാട്​: മംഗലം ഡാമിന്​ സമീപം രണ്ടിടത്തു ഉരുൾപൊട്ടി. വി ആർ ടി യിലും, ഓടത്തോട് പോത്തൻ തോട്ടിലുമാണ്​ ഉരുൾ പൊട്ടിയത്​. അളപായമില്ല. വി ആർ ടി കാവ ഭാഗത്താണ് ഉരുൾപൊട്ടിയത്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മംഗലംഡാം സി.​െഎ ശ്രീനിവാസൻ അറിയിച്ചു വി ആർ ടി പള്ളിയിൽ മാറി താമസിക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്.

ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്‍റെ ഫലമായി വരുംദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത.

ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച അതിശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

21ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും 22ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 23ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideMangalan dam
News Summary - The landslide occurred near Mangalandam
Next Story