Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര വിമർശനം...

കേന്ദ്ര വിമർശനം മയപ്പെടുത്തി; നയപ്രഖ്യാപന പ്രസംഗത്തിന്​ ഗവർണറു​ടെ അംഗീകാരം

text_fields
bookmark_border
arif mohammed khan
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ അംഗീകരിച്ചു. സർക്കാറും ഗവർണറും തമ്മിലെ തർക്കം നിലനിൽക്കെയാണ്​ സർക്കാർ തയാറാക്കി നൽകിയ പ്രസംഗം ഗവർണർ അതേപടി അംഗീകരിച്ചത്​. ഗവർണറെ പ്രകോപിപ്പിക്കാതിരിക്കാൻ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനം മയപ്പെടുത്തി​. കേന്ദ്രം സംസ്ഥാന സർക്കാറിനെ സാമ്പത്തികമായ ഞെരുക്കുന്നുവെന്ന്​​ മാത്രമാണ്​ നയപ്രഖ്യാപനത്തിലെ പ്രധാന വിമർശനം. ജനുവരിൽ 23ന്​ ഗവർണറുടെ നയപ്രഖ്യാപനത്തോ​ടെയാണ്​ പുതുവർഷത്തിലെ ആദ്യ നിയമസഭ സമ്മേളനം​ തുടങ്ങുക.

തമിഴ്നാട്ടിലേതുപോലെ ഗവർണറുമായി ​ഏറ്റുമുട്ടലിന്​ പോകേണ്ടതില്ലെന്ന്​ നയപ്രഖ്യാപന പ്രസംഗത്തിന്​ അംഗീകാരം നൽകിയ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ മുഖ്യ​മന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചിരുന്നു. ഗവർണറും ​സർക്കാറും തമ്മിലെ ബന്ധത്തിൽ പൊട്ടി​ത്തെറിക്കുശേഷം രൂപപ്പെട്ട മഞ്ഞുരുക്കത്തിന്‍റെ സാഹചര്യം മെച്ചപ്പെടുത്താനാണ്​ സർക്കാർ താൽപര്യപ്പെടുന്നത്​.

ഇതിന്‍റെ ഭാഗമായി നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ഗവർണറെക്കൊണ്ട്​ വായിപ്പിക്കേണ്ടതില്ലെന്ന്​ സർക്കാർ തീരുമാനിച്ചിരുന്നു. 2020ൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങളുടെ പേരിൽ ഗവർണർ സർക്കാറുമായി ഉടക്കിയിരുന്നു. വിയോജിപ്പ്​ രേഖപ്പെടുത്തിയാണ്​ അന്ന്​ ഗവർണർ സഭയിൽ പ്രസംഗം വായിച്ചത്​.

ഇക്കുറി കേ​ന്ദ്രത്തിനെതിരെ നേരിട്ടുള്ള കടന്നാക്രമണമില്ലാത്തതിനാൽ അത്തരം പ്രശ്നങ്ങളില്ല. അതേസമയം, ഗവർണറും സർക്കാറും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധ​പ്പെട്ട വിഷയം നയപ്രഖ്യാപനത്തിൽ കാര്യമായി പറയുന്നുണ്ട്​. എന്നാൽ ചാൻസലറെന്ന നിലയിൽ വിഷയത്തിൽ ഗവർണർ നടത്തിയ ഇടപെടലുകൾ പരാമർശിക്കില്ല.

ലോക നിലവാരത്തിനൊപ്പമെത്താനുള്ള പരിഷ്കാരങ്ങളെന്ന നിലക്കാണ്​ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട്​ സർക്കാർ നടപ്പാക്കുന്ന മാറ്റങ്ങൾ​ അവതരിപ്പിക്കുക. മുൻവർഷത്തെ അപേക്ഷിച്ച്​ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ദൈർഘ്യം കുറച്ചിട്ടുണ്ട്​. വകുപ്പ്​ തിരിച്ചുള്ള വിശദമായ പദ്ധതി വിശദീകരണമുണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budget sessionkerala assemblyKerala governor
News Summary - The Kerala governor will address the assembly budget session and approve the draft policy statement
Next Story