Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ.വി. വിളനിലത്തിന്...

ജെ.വി. വിളനിലത്തിന് ഗവർണർ അന്തിമോപചാരം അർപ്പിച്ചു

text_fields
bookmark_border
JV Vilanilam
cancel
camera_alt

ജെ.വി. വിളനിലത്തിന്‍റെ വീട്ടിലെത്തി ഗവർണർ അന്തിമോപചാരം അർപ്പിക്കുന്നു

ശ്രീകാര്യം: അന്തരിച്ച കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ജെ.വി. വിളനിലത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്തിമോപചാരം അർപ്പിച്ചു. ഉച്ചക്ക് 2ന് ശ്രീകാര്യം ഗാന്ധിപുരത്തെ വീട്ടിലെത്തി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച ഗവർണർ കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു.

കേരള സർവകലാശാല വി.സി.യായി ചുമതലയേറ്റ ആരോഗ്യ സർവകലാശാല വി.സി. മോഹൻ കുന്നുമ്മൽ, രജിസ്ട്രാർ അനിൽകുമാർ, മുൻ വി.സി. ഇക്ബാൽ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

ശ്രീകാര്യം മാർ ബസേലിയസ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ചിൽ നടന്ന പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിയോടെ വട്ടിയൂർക്കാവ് മലമുകൾ പള്ളി സെമിത്തേരിയിൽ സംസ്കാരം നടന്നു.

Show Full Article
TAGS:JV VilanilamKerala governor
News Summary - The Kerala governor paid his last respects to the JV Vilanilam
Next Story