രാജീവ് ചന്ദ്രശേഖറിെൻറ മന്ത്രി പദത്തിൽ കേരള ഘടകത്തിന് അതൃപ്തി
text_fieldsതിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിെൻറ കേന്ദ്രമന്ത്രി പദവിയിലും കുമ്മനത്തെ ഉൾപ്പെടെ തഴഞ്ഞതിലും ബി.ജെ.പി കേരള ഘടകത്തിന് കടുത്ത അസംതൃപ്തി. കേരളത്തിൽ ബി.ജെ.പിയെ തകർക്കാൻ ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്ന ചാനലിെൻറ ഉടമയും വി. മുരളീധരനെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചയാളുമാണ് രാജീവ് ചന്ദ്രശേഖറെന്ന പൊതു വിലയിരുത്തലാണ് സംസ്ഥാന ഘടകത്തിനുള്ളത്. കേരള നേതാക്കെള ഗവർണർ, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാത്തതിലാണ് അതൃപ്തി. മുൻ സംസ്ഥാന പ്രസിഡൻറും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെ വീണ്ടും ഗവർണറായി പരിഗണിക്കാത്തതിലെ അതൃപ്തിയാണ് ഇതിൽ പ്രധാനം.
പി.എസ്. ശ്രീധരൻപിള്ളയെ ഗോവയിലേക്ക് മാറ്റിയപ്പോൾ കുമ്മനത്തിനെ പരിഗണിക്കാമായിരുന്നെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി പറയുന്ന കാര്യങ്ങൾ അപ്പടി അനുസരിക്കുന്ന കുമ്മനത്തെപ്പോലുള്ളവരെ അവഗണിക്കുന്നത് സാധാരണ പ്രവർത്തകരെ പാർട്ടിയിൽനിന്ന് അകറ്റാൻ ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. രാജീവ് കേരളത്തിൽനിന്നുള്ള എം.പിയല്ലെന്നും അദ്ദേഹം ഇവിടെയല്ലല്ലോ താമസിക്കുന്നതെന്നുമാണ് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലുൾപ്പെടെ ബി.ജെ.പിയെ തകർക്കാനാണ് രാജീവ് നേതൃത്വം നൽകുന്ന ചാനൽ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സർവേയിൽ ബി.ജെ.പിക്കുണ്ടായിരുന്ന പ്രതീക്ഷ തകർക്കുന്ന പ്രവർത്തനം നടത്തിയെന്ന് മാത്രമല്ല സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും വ്യക്തിപരമായി തകർക്കാനും ചാനൽ ശ്രമിച്ചു. ഇതൊെക്ക രാജീവിെൻറ അറിേവാടെയാണ്. മുരളീധരനെ മന്ത്രിസഭയിൽനിന്ന് മാറ്റി ആ സ്ഥാനത്ത് കടന്നുകയറുകയായിരുന്നു ലക്ഷ്യമെന്നും ഇവർ സംശയിക്കുന്നു.
എന്നാൽ, ഒൗദ്യോഗിക നേതൃത്വത്തോട് വിയോജിപ്പുള്ളവർ രാജീവിെൻറ സ്ഥാനലബ്ധിയിൽ സന്തോഷിക്കുന്നുണ്ട്. ശോഭ സുരേന്ദ്രെൻറ ഫേസ്ബുക്ക് പ്രതികരണം ഉൾപ്പെടെ ഇതിന് ഉദാഹരണമാണ്. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നൽകിയതായാണ് ശോഭ കുറിച്ചത്. എന്നാൽ, ശോഭയുടെ പോസ്റ്റിനോടുള്ള പ്രതിഷേധവും പരിഹാസവും കലർന്ന പ്രതികരണങ്ങളും സംസ്ഥാന ഘടകത്തിെൻറ വിയോജിപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

