Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐ ഉള്‍പ്പെട്ട...

എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്

text_fields
bookmark_border
accident
cancel
camera_alt

കി​ഴി​ശ്ശേ​രി നീ​രു​ട്ടി​ക്ക​ലി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ള്‍പ്പെ​ട്ട

സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് മ​റി​ഞ്ഞ ജീ​പ്പ്‌

കി​ഴി​ശ്ശേ​രി: സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് ജീ​പ്പ് യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ വാ​ഴ​ക്കാ​ട് സ്വ​ദേ​ശി ഗ​ഫൂ​റും മ​റ്റു ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു.

കാ​റോ​ടി​ച്ചി​രു​ന്ന എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി ശ്യാം​ലാ​ലി​നെ​തി​രെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. കു​ഴി​യം​പ​റ​മ്പ് വി​ലാ​ക്കാ​ട്ടു​ക്കു​ണ്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ (30), ഭാ​ര്യ എം.​പി. ഷാ​നി​ബ (22), മ​ക​ള്‍ ഐ​റി​ന്‍ ഫാ​ത്തി​മ (ഒ​രു വ​യ​സ്സ്), അ​ബൂ​ബ​ക്ക​റി​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​യ മൊ​റ​യൂ​ര്‍ വാ​ല​ഞ്ചേ​രി പി. ​ഫാ​സി​ല്‍ (29), കു​ഴി​യം​പ​റ​മ്പ് ടി.​സി. ബ​ഷീ​ര്‍ (46) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.35ന് ​കി​ഴി​ശ്ശേ​രി നീ​രു​ട്ടി​ക്ക​ല്‍ അ​ങ്ങാ​ടി​യി​ലാ​ണ് അ​പ​ക​ടം. കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തു​നി​ന്ന് അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ ബ​ത്തേ​രി​യി​ല്‍നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ജീ​പ്പി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ള്ള​വ​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​വ​രെ കി​ഴി​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു.

നാ​ട്ടു​കാ​ര്‍ കാ​റി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളും ഗ്ലാ​സും ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. കൊ​ണ്ടോ​ട്ടി പൊ​ലീ​സ് മ​ദ്യ​ക്കു​പ്പി​ക​ളും മ​റ്റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പൊ​ലീ​സു​കാ​ര​നേ​യും സം​ഘ​ത്തേ​യും സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റാ​ന്‍ പൊ​ലീ​സ് ന​ട​ത്തി​യ ശ്ര​മം ആ​ദ്യം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞെ​ങ്കി​ലും കൂ​ടു​ത​ല്‍ പൊ​ലീ​സെ​ത്തി ഇ​വ​രെ കൊ​ണ്ടു​പോ​യി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ക്കെ​തി​രെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​താ​യി കൊ​ണ്ടോ​ട്ടി സി.​ഐ മ​നോ​ജ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ പി​ന്നീ​ട് അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseAccidentKerala PoliceMalappuram News
News Summary - The jeep overturned after hitting the car belonging to the SI group- A case of drunken driving
Next Story