Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ തെരഞ്ഞെടുപ്പിലെ...

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നിക്ഷേപത്തുക വർധിപ്പിച്ചു

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നിക്ഷേപത്തുക വർധിപ്പിച്ചു
cancel
Listen to this Article

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർഥികൾ നാമനിർദേശപത്രികക്കൊപ്പം കെട്ടിവക്കേണ്ട തുക വർധിപ്പിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളിലേക്കുള്ള സ്ഥാനാർഥികൾക്ക് വർധന ഇത് ബാധകമാണ്. സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നഗരസഭ-കോർപറേഷൻ വാർഡുകളുടെ കാര്യത്തിൽ വിജ്ഞാപനമായിട്ടില്ല.

ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവിൽ 1000 രൂപ), ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ (നിലവിൽ 2000 രൂപ), ജില്ല പഞ്ചായത്ത് 5000 രൂപ (നിലവിൽ 3000 രൂപ) എന്നിങ്ങനെയാണ് പുതിയ തുക. പട്ടികജാതി, പട്ടികവർഗ സ്ഥാനാർഥികൾ കെട്ടിവെക്കേണ്ട തുക നിർദിഷ്ട തുകയുടെ പകുതിയാണ്. ജൂലൈ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് പുതുക്കിയ ഡിപ്പോസിറ്റ് തുക ബാധകമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investment of candidates
News Summary - The investment of candidates in local elections increased
Next Story