Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡിക്കെതിരായ അന്വേഷണം തുടരാം; അറസ്റ്റ്​ പാടില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണം തുടരാമെന്ന്​ ഹൈകോടതി. അ​ന്വേഷണം സ്​റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, ഉദ്യോഗസ്ഥരുടെ അറസ്റ്റ്​ പാടില്ലെന്നും ഹൈകോടതി നിർദേശിച്ചു.

കസ്റ്റംസ്​ ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവെന്ന ഇ.ഡി വാദം ഹൈകോടതിയിൽ സർക്കാർ തള്ളി. ഒരു ഉദ്യോഗസ്ഥനേയും വിളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന്​ സർക്കാർ കോടതിയിൽ അറിയിച്ചു. ഏപ്രിൽ എട്ടിന്​ കേസ്​ വീണ്ടും പരിഗണിക്കും. ഇ.ഡിക്ക്​ വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇ.ഡി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കേസ്. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The investigation against ED may continue
Next Story