Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​ജ്യാ​ന്ത​ര...

രാ​ജ്യാ​ന്ത​ര ഹ്ര​സ്വ​ചി​ത്ര​മേ​ള​ക്ക്​ ഇന്ന് തി​രി​തെ​ളി​യും

text_fields
bookmark_border
രാ​ജ്യാ​ന്ത​ര ഹ്ര​സ്വ​ചി​ത്ര​മേ​ള​ക്ക്​ ഇന്ന് തി​രി​തെ​ളി​യും
cancel

തി​രു​വ​ന​ന്ത​പു​രം: 15ാമ​ത് രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെ​ന്‍റ​റി, ഹ്ര​സ്വ​ചി​ത്ര​മേ​ള​ക്ക്​ വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും. കൈ​ര​ളി തി​യ​റ്റ ​റി​ല്‍ വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ആ​ന്റ​ണി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​ര ജേ​താ​വ്​ ടി.​വി. ച​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി ആ​കും.

തു​ട​ര്‍ന്ന് ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യ ‘സെ​വ​ന്‍ വി​ന്റേ​ഴ്‌​സ് ഇ​ന്‍ ടെ​ഹ്‌​റാ​ന്‍’ പ്ര​ദ​ര്‍ശി​പ്പി​ക്കും. 44 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​യി ന​വാ​ഗ​ത സം​വി​ധാ​യ​ക​രു​ടെ ഉ​ള്‍പ്പെ​ടെ കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള പ്ര​മേ​യ​ങ്ങ​ളു​ള്‍ക്കൊ​ള്ളു​ന്ന 286 ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​ക്കെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍നി​ന്ന് ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് നാ​മ​നി​ര്‍ദേ​ശം ചെ​യ്ത ഷോ​നെ​ക് സെ​ന്നി​ന്റെ ‘ഓ​ള്‍ ദാ​റ്റ് ബ്രീ​ത്‌​സ്’ ഉ​ള്‍പ്പെ​ടെ പ്ര​ദ​ര്‍ശി​പ്പി​ക്കും. 63 ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ച​ല​ച്ചി​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​സ്വാ​ദ​ക​രു​ടെ​യും പ​ഠ​ന​ക്ക​ള​രി​യാ​യ മേ​ള​യി​ല്‍ കൈ​ര​ളി, ശ്രീ, ​നി​ള തി​യ​റ്റ​റു​ക​ളി​ലാ​യി രാ​വി​ലെ ഒ​മ്പ​തു മു​ത​ലാ​ണ് പ്ര​ദ​ര്‍ശ​നം. ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The International documentary Film Festival will resume today.
Next Story