Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു

text_fields
bookmark_border
അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു
cancel

കോഴിക്കോട്: അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് - റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ച് അനന്‍ പ്രബീഛിനെ ബൈക്ക് ഇടിച്ചത്. സ്‌കൂള്‍ പരിസരത്തു കൂടി നടന്നുപോവുകയായിരുന്ന അനനെ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ അനനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നു മരണം സംഴിച്ചത്.

എം.ജി.എം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരങ്ങള്‍: അലന്‍, ആകാശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The injured student died after being hit by a speeding bike
Next Story