Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവിന്‍റെ വീട്ടിൽ...

ഭർത്താവിന്‍റെ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം: പൊലീസിനോട് വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
ഭർത്താവിന്‍റെ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം: പൊലീസിനോട് വിശദീകരണം തേടി ഹൈകോടതി
cancel

പ​ന്ത​ളം: ക​ട​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​വ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി ഇ​ട​പെ​ട​ൽ. പൊ​ലീ​സി​നോ​ട് ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ക​യാ​ണ്​ ഹൈ​കോ​ട​തി. പ​ന്ത​ളം ക​ട​ക്കാ​ട് സ​ൽ​മ മ​ൻ​സി​ലി​ൽ ഉ​മ്മ​ർ കു​ട്ടി​യു​ടെ മ​ക​ൾ ഉ​മൈ​റ​യാ​ണ്​ (22)​ കാ​യം​കു​ള​ത്തെ ഭ​ർ​തൃ​വീ​ട്ടി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14ന് ​തൂ​ങ്ങി​മ​രി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കാ​യം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​യം​കു​ളം പൊ​ലീ​സ് പ​ന്ത​ള​ത്തെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

2021 ജൂ​ലൈ 15നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. കാ​യം​കു​ളം കൃ​ഷ്ണ​പു​രം റ​ഷീ​ദ മ​ൻ​സി​ലി​ൽ അ​ഷ്​​റ​ഫി​ന്‍റെ മ​ക​ൻ ഷം​നാ​ദാ​ണ് ഭ​ർ​ത്താ​വ്. വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വ് ഷം​നാ​ദും മാ​താ​പി​താ​ക്ക​ളും നി​ര​ന്ത​രം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഉ​മൈ​റ​യു​ടെ മാ​താ​വ് സു​നി​ത ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. പി​താ​വ് ഉ​മ്മ​ർ​കു​ട്ടി ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി സ്ട്രോ​ക് ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ്.

17 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും പൈ​തൃ​ക സ്വ​ത്താ​യി ഒ​രു ല​ക്ഷം രൂ​പ​യും വി​വാ​ഹ​സ​മ​യ​ത്ത് ഉ​മൈ​റ​ക്ക് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യി​രു​ന്നു. മ​ദ്യ​പാ​നി​യാ​യ ഷം​നാ​ദ് സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഉ​മൈ​റ​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും പി​താ​വ് രോ​ഗ​ബാ​ധി​ത​നാ​യി കി​ട​ക്കു​ന്ന കാ​ര​ണ​ത്താ​ൽ ഉ​മൈ​റ ഇ​തൊ​ന്നും വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​റി​ല്ലാ​യി​രു​ന്നെ​ന്നും മാ​താ​വ് സു​നി​ത കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, ഉ​മൈ​റ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ കൊ​ല്ല​ക​ട​വി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ചി​കി​ത്സാ​രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ഭ​ർ​ത്താ​വ് ഷം​നാ​ദും മാ​താ​പി​താ​ക്ക​ളും ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സ​മ​യ​ത്ത് ഷം​നാ​ദ് മ​ദ്യ​പി​ച്ച് വ​ന്ന് അ​ടി​വ​യ​റ്റി​ൽ തൊ​ഴി​ക്കു​ക​യും ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് കാ​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഉ​മൈ​റ​യു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​തെ ചി​കി​ത്സി​ച്ച​താ​യും മാ​താ​വ് പ​റ​ഞ്ഞു. ഉ​മൈ​റ​യു​ടെ പ്ര​സ​വാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ന്ത​ള​ത്തെ​ത്തി​യ ഷം​നാ​ദ് ത​ല​മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​പ്പി​ച്ചി​രു​ന്ന​താ​യും മാ​താ​വ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13ന് ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ കാ​യം​കു​ള​ത്തെ ഷം​നാ​ദി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ട ഉ​മൈ​റ​യെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന്​ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ കൂ​ട്ടാ​ക്കാ​തെ മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്​ എ​ത്തി​ച്ച​ത്. ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ഉ​മൈ​റ​യു​ടെ മാ​താ​പി​താ​ക്ക​ളെ ഈ ​വി​വ​രം അ​റി​യി​ക്കു​ന്ന​ത് രാ​ത്രി 10ഓ​ടെ മാ​ത്ര​മാ​ണ്.

ഫെ​ബ്രു​വ​രി 14ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ ഉ​മൈ​റ മ​ര​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ സു​നി​ത​യു​ടെ സ​ഹോ​ദ​ര​ൻ കാ​യം​കു​ളം പൊ​ലീ​സി​ന് ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ ഉ​മൈ​റ ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​താ​ണെ​ന്ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​ഴു​വ​ർ​ഷ​ത്തി​ന​കം ഒ​രു യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ മ​ര​ണ​പ്പെ​ട്ടാ​ൽ 304 ബി ​വ​കു​പ്പു​കൂ​ടി ചേ​ർ​ത്ത്​ വേ​ണം കേ​സെ​ടു​ക്കാ​ൻ എ​ന്നി​രി​ക്കെ ഉ​മൈ​റ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ഈ ​വ​കു​പ്പ് ചേ​ർ​ത്തി​രു​ന്നി​ല്ല.

ഈ ​കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കോ​ട​തി പൊ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ഒ​രു ന​ട​പ​ടി​യും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, കേ​സി​ലെ പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് പൊ​ലീ​സ് തു​ട​ക്കം​മു​ത​ലേ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഉ​മൈ​റ​യു​ടെ മാ​താ​വ് പ​റ​യു​ന്നു. പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ നീ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ക​ളു​ടെ മ​ര​ണം ആ​ല​പ്പു​ഴ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​നി​ത ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ അ​ഡ്വ. കെ. ​രാ​ജേ​ഷ് ക​ണ്ണ​ൻ മു​ഖാ​ന്ത​രം ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. ഈ ​ഹ​ര​ജി​യി​ലാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​രാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. കാ​യം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത്​ സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ ന​ൽ​കി​യ വാ​ർ​ത്ത​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policehigh court
News Summary - The incident where the young woman hanged herself at her husband's house: the High Court sought an explanation from the police
Next Story