Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്​ കയറി ആക്രമണത്തിൽ...

വീട്​ കയറി ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവം; കൂടുതൽ പ്രതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

അ​ഞ്ചാ​ലും​മൂ​ട്: വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൂ​ട്ട് പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ​കൂ​ടി പോ​ലീ​സ്​ പി​ടി​കൂ​ടി. മു​രു​ന്ത​ൽ കു​പ്പ​ണ ഉ​ണ്ണി നി​വാ​സി​ൽ സു​മ​ൻ(28), മു​രു​ന്ത​ൽ പ​ന്തി​യി​ൽ വീ​ട് താ​രാ നി​വാ​സി​ൽ അ​ച്ചു എ​ന്ന അ​രു​ൺ​ജി​ത് (24), നീ​രാ​വി​ൽ പ​ന​മൂ​ട് മാ​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ യ​ദു(22) എ​ന്നി​വ​രാ​ണ് അ​ഞ്ചാ​ലു​മൂ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച പ്ര​തി​ക​ൾ തൃ​ക്ക​ട​വൂ​ർ വി​ല്ലേ​ജി​ൽ കോ​ക്കാ​ട്ട് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​നാ​യ മോ​ഹ​ന​ൻ പി​ള്ള മ​രി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഈ ​കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ നീ​രാ​വി​ൽ ക​യ​നി​യി​ൽ വ​ട​ക്ക​തി​ൽ വി​ഷ്ണു​വി​നെ(27) പി​ടി​കൂ​ടു​ക​യും ചെ​യ്​​തി​രു​ന്നു. അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ ധ​ർ​മ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഗി​രീ​ഷ്, പ്ര​ദീ​പ് കു​മാ​ർ, എ.​എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ ശി​വ​കു​മാ​ർ, പ്ര​മോ​ദ്, സ​നോ​ജ്, റ​ഫീ​ക്ക്, ഷാ​ഫി, രാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsAttack
News Summary - The incident where the man was killed in an attack- More suspects arrested
Next Story