മെമ്പർ റോഡിൽ മാലിന്യം തള്ളിയ സംഭവം; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈകോടതി
text_fieldsകൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈകോടതി. ബ്രഹ്മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം അന്വേഷിച്ചത്. എറണാകുളം മഞ്ഞളളൂർ പഞ്ചായത്ത് അംഗം പി.പി സുധാകരൻ റോഡിൽ മാലിന്യം തളളുന്നതാണ് കാമറയിൽ പതിഞ്ഞത്.
സ്കൂട്ടറിൽ പോകുകയായിരുന്ന സുധാകരൻ ചവിട്ടുപടിയില്‍ വച്ച വേസ്റ്റ് പെട്ടെന്ന് ഒറ്റ തട്ട്. വേസ്റ്റ് റോഡ് അരികിലേക്ക് തെറിച്ചു വീഴുന്നതാണ് ദൃശ്യങ്ങളിൽ തെളിഞ്ഞത്. സി.സി.ടി.വിയിൽ വളരെ കൃത്യമായി തന്നെ മെമ്പറുടെ ദൃശ്യം കാണാം. ജനങ്ങൾക്ക് മാതൃകയാകേണ്ട മെമ്പറുടെ മാലിന്യം തള്ളൽ സി.സി.ടി.വിയില്‍ കുടുങ്ങി. പിന്നീട് നാട്ടില്‍ അറവുമാലിന്യം തള്ളിയവര്‍ക്കെതിരെ മെമ്പര്‍ രംഗത്തിറങ്ങി. നിയമലംഘനത്തെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഫുട്ബോള്‍ കമന്ററി ചേര്‍ത്ത് ആരോ പുറത്തുവിട്ടു. അങ്ങനെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അടുത്ത സിറ്റിങ്ങിൽ ഇക്കാര്യം പരിശോധിച്ച് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. വഴിയരുകിൽ മാലിന്യം തള്ളിയ സംഭവത്തിൽ പഞ്ചായത്ത് അംഗം പിഴയൊടുക്കി തൽക്കാലം തടിതപ്പിയിരുന്നു. അടുത്ത സിറ്റിങ്ങിൽ സർക്കാർ ഇക്കാര്യം കോടതിയെ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

