Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightല​ഹ​രി വി​ൽ​പ​ന...

ല​ഹ​രി വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

പൊ​ന്നാ​നി: ല​ഹ​രി വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി മു​ല്ല റോ​ഡ് സ്വ​ദേ​ശി അ​ൻ​സാ​ർ (29), മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (24) മു​ക്കാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ക്ര​മ​ത്തി​ൽ കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി മോ​യ​ന്റെ​ക​ത്ത് ഫി​റോ​സ് (30) താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​കേ​സി​ലെ പ്ര​തി അ​ൻ​സാ​റി​നെ അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു ഫി​റോ​സ്. മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ ഏ​ഴം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. പു​തു​പൊ​ന്നാ​നി ക​ട​ൽ​മു​റ്റം പാ​ർ​ക്കി​ൽ വെ​ച്ചാ​ണ് ഫി​റോ​സി​നെ ഇ​വ​ർ മ​ർ​ദ്ദി​ച്ച​ത്.

മ​ർ​ദന​ത്തി​ൽ അ​വ​ശ​നാ​യ ഫി​റോ​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്ത് സൈ​നു​ദ്ധീ​നെ​യും അ​ക്ര​മി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കേ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAttackMalappuram News
News Summary - The incident in which a young man was beaten up for asking for selling liquor-three persons arrest
Next Story