Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്താഴ്ച ഉദ്ഘാടനം നടക്കാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടിത്തം

text_fields
bookmark_border
അടുത്താഴ്ച ഉദ്ഘാടനം നടക്കാനിരുന്ന  ബൈക്ക് ഷോറൂമിൽ തീപിടിത്തം
cancel
Listen to this Article

തിരുവനന്തപുരം: മുട്ടത്തറയിൽ അടുത്താഴ്ച ഉദ്ഘാടനം നടക്കാനിരുന്ന റോയൽ ബ്രദേഴ്‌സ് ബൈക്ക് റെന്റൽ ഷോറൂമിൽ തീപിടിത്തം. ഇവിടെയുണ്ടായിരുന്ന ബൈക്കുക​ളെല്ലാം കത്തി നശിച്ചു. 32 ബൈക്കുകളാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടമായിരുന്നു ഇത്. ഇതിന്റെ ഏറ്റവും താഴെ നിലയിലായിരുന്നു ബൈക്കുകൾ സൂക്ഷിച്ചിരുന്നത്.

മൂന്നാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. ചെങ്കല്‍ ചൂള,ചാക്ക,വിഴിഞ്ഞം എന്നിവടങ്ങളിലെ ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും മുഴുവൻ ബൈക്കുകളും കത്തിനശിച്ചിരുന്നു. ഇലക്ട്രിക് ബൈക്കുകളും കത്തിനശിച്ചിട്ടുണ്ട്.

കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബൈക്കുകൾ വാടക്ക് കൊടുക്കുന്ന സ്ഥാപനമാണിത്. ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ഇവരുടെ ഷോറൂമുകളുണ്ട്. തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The inauguration was scheduled for next week Fire in bike showroom
Next Story