ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍
text_fieldsനേമം: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ കടുക്കറ ഗിരിജ ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ദിലീപ് (35) ആണ് റിമാന്‍ഡിലായത്. ഭാര്യയും നെയ്യാറ്റിന്‍കര സ്വദേശിനിയുമായ ആതിരയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. 5 വര്‍ഷം മുമ്പ് പ്രേമവിവാഹമായിരുന്നു ദമ്പതികളുടേത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.
സ്ഥിരം മദ്യപാനിയായ ദിലീപ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. 16ന് മദ്യപിച്ചെത്തിയ ദിലീപ് ആതിരയെ മര്‍ദ്ദിച്ചവശയാക്കുകയും ഇയാള്‍തന്നെ ഇതു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പാപ്പനംകോട്ടെ ഒരു സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്നുവെങ്കിലും ഇയാള്‍ ഇവിടെ പോകാറില്ലായിരുന്നു. മദ്യത്തിന് അടിമയായതിനെത്തുടര്‍ന്ന് ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ കുറച്ചുനാള്‍ ചികില്‍സയിലായിരുന്നു. മര്‍ദ്ദനമേറ്റ യുവതി മലയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. യുവതിയെയും കുട്ടികളെയും പൊലീസ് ഇടപെട്ട് പൂജപ്പുരയിലെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ശാരീരിക ഉപദ്രവത്തിനും കൊലപാതകശ്രമത്തിനുമാണ് ദിലീപിനെതിരേ കേസെടുത്തത്. സി.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

