Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ദീർഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം, സ്ത്രീധനത്തി​െൻറ പേരില്‍ പീഡനങ്ങള്‍ നേരിട്ടതായി പൊലീസ്
The husband was arrested in the case of the newlywed
cancel

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വീരണകാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സോനയുടെ ആത്മഹത്യയില്‍ വിപിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.

2023 ജൂണ്‍ രണ്ടിനാണ് പന്നിയോട് സ്വദേശിനി സോന ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ദീർഘകാലത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് സോനയുടെ മരണം നടന്നത്. മരണത്തില്‍ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.

ഭര്‍ത്താവ് വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ ആയിരുന്നു ജീവനൊടുക്കിയത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിരുന്നു. എന്നാല്‍, മറ്റ് നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സോനയുടെ പിതാവ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അന്നത്തെ ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ഒന്നര വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിപിന്‍ സോനയെ വിവാഹം കഴിച്ചതെങ്കിലും സ്ത്രീധനത്തി​െൻറ പേരില്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ സോന നേരിട്ടതായി പൊലീസ് കണ്ടെത്തി. ഇതിനിടെ, വിപി​െൻറ മാതാവിനും സംഭവത്തില്‍ പങ്കുണ്ടെന്ന് സോനയുടെ കുടുംബം ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The husband was arrested in the case of the newlywed's death at her husband's house
Next Story