Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​നരബലിക്ക് ഇരയായ റോസ്‍ലിന്റെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ

text_fields
bookmark_border
​നരബലിക്ക് ഇരയായ റോസ്‍ലിന്റെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ
cancel
camera_alt

റോസ്‍ലിൻ

പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്കിരയായ റോസ്‌ലിന്റെ മകളുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ എങ്കക്കാടുള്ള വാടകവീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവാണ് (44) മരിച്ചത്. ഭാര്യയും റോസ്‍ലിന്റെ മകളുമായ മഞ്ജു വര്‍ഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.

മരണകാരണം എന്തെന്ന് വ്യക്തമല്ല. മഞ്ജുവും സഞ്ജുവുമാണ്റോസ്‍ലിന്റെ മക്കൾ. നരബലിക്ക് ഇരയായ റോസ്‍ലി​​ന്റെ മൃതദേഹം ഇലന്തൂരിലെ നരബലി നടന്ന വീട്ടിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് റോസ്‍ലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽനിന്ന് മക്കൾക്ക് വിട്ടുനൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The husband of Roslin's daughter, who was a victim of human sacrifice, is dead
Next Story