Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസും അയല്‍വാസിയും...

പൊലീസും അയല്‍വാസിയും പീഡിപ്പിക്കുന്നതായി വീട്ടമ്മ

text_fields
bookmark_border
പൊലീസും അയല്‍വാസിയും പീഡിപ്പിക്കുന്നതായി വീട്ടമ്മ
cancel

മ​ര​ട്: ജാ​തി വി​വേ​ച​ന​ത്തി​െൻറ പേ​രി​ല്‍ പൊ​ലീ​സും അ​യ​ല്‍വാ​സി​യും നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ന്ന​താ​യി വീ​ട്ട​മ്മ​യു​ടെ പ​രാ​തി. ത​ന്നെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ടി​യി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നു കാ​ണി​ച്ച് പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ത​ങ്ങ​ളെ പ്ര​തി​യാ​ക്കാ​നാ​ണ്​ പൊ​ലീ​സ് നീ​ക്ക​മെ​ന്നും ആ​രോ​പി​ച്ചു.

പ​ന​ങ്ങാ​ട് ഉ​ദ​യ​ത്തും വാ​തി​ല്‍ സ്വ​ദേ​ശി​നി​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സി​ലും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ക്കും പ​രാ​തി ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, ഇ​തു പ​രി​ശോ​ധി​ക്കാ​ന്‍ പൊ​ലീ​സി​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ നീ​ക്ക​മു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, എ​തി​ര്‍പ​ക്ഷ​ത്തി​െൻറ കൂ​ട്ടു​പി​ടി​ച്ച് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ത​െൻറ ഭ​ര്‍ത്താ​വി​നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത് പീ​ഡി​പ്പി​ക്കാ​നാ​ണ്​ ശ്ര​മം.

വ​ഴി​ത്ത​ര്‍ക്ക​ത്തി​െൻറ പേ​രി​ലാ​ണെ​ങ്കി​ലും അ​യ​ല്‍വാ​സി​യാ​യ വ്യ​ക്തി​യും കു​ടും​ബ​വും ത​ങ്ങ​ളെ ജാ​തി വി​വേ​ച​ന​ത്താ​ലാ​ണ് നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​യ​ല്‍വാ​സി​ക്കെ​തി​രെ ന​ല്‍കി​യ പ​രാ​തി പി​ന്‍വ​ലി​ക്ക​ണം എ​ന്നാ​ണ് പൊ​ലീ​സി​െൻറ ആ​വ​ശ്യം. പൊ​ലീ​സ് പീ​ഡ​നം ഭ​യ​ന്ന് ഭ​ര്‍ത്താ​വ് എ​റ​ണാ​കു​ളം സെ​ഷ​ന്‍ കോ​ട​തി​യി​ല്‍ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കി. ജോ​മോ​നെ​തി​രെ കേ​സി​ല്ലെ​ന്നാ​ണ് ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ല്‍ പൊ​ലീ​സ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ക്കും വി​ശ​ദ​മാ​യ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഭ​ർ​ത്താ​വി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ പൊ​ലീ​സ് നീ​ക്കം തു​ട​ങ്ങി​യ​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​ക്ഷേ​പം.

എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ര്‍ ത​െൻറ അ​ധി​കാ​ര പ​രി​ധി ലം​ഘി​ച്ചാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച നേ​രി​ട്ട് ഭ​ര്‍ത്താ​വി​നോ​ട് ത​െൻറ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നീ​തി തേ​ടി പ​ട്ടി​ക​ജാ​തി ക​മീ​ഷ​ന്‍, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍, വ​കു​പ്പു മ​ന്ത്രി എ​ന്നി​വ​രെ സ​മീ​പി​ക്കു​മെ​ന്നും വീ​ട്ട​മ്മ​യും ഭ​ർ​ത്താ​വും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassing womanpolice
News Summary - The housewife says the police and the neighbor were harassing her
Next Story