ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsരാജു
നെടുമങ്ങാട്: ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ഗൃഹനാഥൻ തുടർ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. ഇളവട്ടം സി.എസ്.ഐ പള്ളിവിള വീട്ടിൽ കെ.എസ്. രാജുവാണ് (49) തുടർ ചികിത്സക്ക് വഴികാണാതെ കഷ്ടപ്പെടുന്നത്.
കൂലിപ്പണിക്കാരനായ രാജു രണ്ടുമാസം മുമ്പ് ജോലി സ്ഥലത്തുവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി ജീവൻ നിലനിർത്തി. രാജു പണിക്കായി പോയിരുന്ന സംഘത്തിലുള്ളവരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയക്കും മറ്റും പണം കണ്ടെത്തിയത്.
എന്നാൽ, ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയശേഷം ദൈനംദിന ചെലവുകൾക്കുപോലും വഴിയില്ലാത്ത വിധം സാമ്പത്തികസ്ഥിതി പ്രതിസന്ധിയായി. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് രാജുവിന്റെ കുടുംബം.
മരുന്നിനും ഭക്ഷണത്തിനും പണം കണ്ടെത്താൻ കഴിയാതെ കുഴങ്ങുന്ന കുടുംബം സുമനസ്സുകളുടെ കാരുണ്യത്തിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. രാജുവിന്റെ ഭാര്യ ബിന്ദുവിന്റെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നെടുമങ്ങാട് ശാഖയിൽ 4056381854 നമ്പരായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് CBIN0284862
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

