Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണിക്കൊന്ന പറിക്കുന്നതിനിടെ ഗൃഹനാഥൻ മരത്തിൽനിന്ന് വീണ് മരിച്ചു
text_fieldsbookmark_border
അടിമാലി: കണിക്കൊന്ന പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. രാജകുമാരി മില്ലുംപടി കരിമ്പിൻ കാലായിൽ എൽദോസ് ഐപ്പാണ് (42) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്നയിൽനിന്ന് പൂവ് പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീഴുകയായിരുന്നു. ഉടൻ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷിജിയാണ് ഭാര്യ. മക്കൾ: പ്രയോണ, ബേസിൽ.
Next Story

