Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൗസ് ബോട്ടിന്...

ഹൗസ് ബോട്ടിന് തീപിടിച്ചു; വിദേശികളടക്കം യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
ഹൗസ് ബോട്ടിന് തീപിടിച്ചു; വിദേശികളടക്കം യാത്രക്കാർ രക്ഷപ്പെട്ടു
cancel

ച​വ​റ (കൊ​ല്ലം): യാ​ത്ര​ക്കി​ടെ ഹൗ​സ് ബോ​ട്ടി​ന് തീ​പി​ടി​ച്ചു. വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. പൊ​ന്മ​ന ക​ന്നി​ട്ട​ക​ട​വി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ക​ന്നി​ട്ട ക​ട​വി​ന് സ​മീ​പം വെ​ച്ച് ഹൗ​സ് ബോ​ട്ടി​ന്‍റെ പി​ൻ​ഭാ​ഗം ക​ത്തി പു​ക വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ​ത​ന്നെ വ​ള്ള​ക്കാ​രെ​ത്തി ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ളാ​യ റി​ച്ചാ​ർ​ഡ്, ഭാ​ര്യ ആ​ൻ​ഡ്രി​യാ​സ്, ഇ​വ​രു​ടെ മ​ക​ൻ വാ​ല​ൈ​ന്‍റ​ൻ,ഹൗ​സ് ബോ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ജോ​ജി മോ​ൻ തോ​മ​സ്, ഡ്രൈ​വ​ർ ജോ​മോ​ൻ ജോ​സ​ഫ്, പാ​ച​ക​ക്കാ​ര​ൻ താ​ജു​ദ്ദീ​ൻ എ​ന്നി​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ച​വ​റ​യി​ൽ​നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്നും നാ​ലു യൂ​നി​റ്റ് അ​ഗ്നി​ശ​മ​ന വാ​ഹ​ന​ങ്ങ​ളെ​ത്തി തീ ​അ​ണ​ച്ചു. ഹൗ​സ് ബോ​ട്ടി​ന്‍റെ 80 ശ​ത​മാ​ന​ത്തോ​ളം അ​ഗ്നി​ക്കി​ര​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseboathouseboat fire
News Summary - The houseboat caught fire; Passengers including foreigners escaped
Next Story