Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിന്നലിൽ വീടിന്...

മിന്നലിൽ വീടിന് കേടുപാടുകൾ, വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു

text_fields
bookmark_border
lighting
cancel
camera_alt

ക​ല്ലു​വെ​ച്ച പ​റ​മ്പ​ത്ത് മ​ഹ്മൂ​ദി​ന്റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി യു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ട്ടി​ലെ ഫ​ർ​ണി​ച്ച​ർ ത​ക​ർ​ന്ന നി​ല​യി​ൽ




പാ​നൂ​ർ: ഈ​സ്റ്റ് പാ​റാ​ട് ക​ല്ലു​വെ​ച്ച പ​റ​മ്പ​ത്ത് മ​ഹ്മൂ​ദി​ന്റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയുണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

രാ​ത്രി പ​ത്തോ​ടെ വീ​ടി​ന് ശ​ക്ത​മാ​യ മി​ന്ന​ൽ ഏ​ൽ​ക്കു​ക​യും ചു​വ​രി​ന് വി​ള്ള​ലും ഉ​ണ്ടാ​യി. മു​റി​യു​ടെ അ​ക​ത്തെ അ​ല​മാ​ര​ക​ൾ, മ​റ്റു ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ന്നു.ഈ ​സ​മ​യ​ത്ത് മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദി​ന്റെ ഉ​മ്മ ബി​യാ​ത്തു അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​റി​യി​ലെ ഷോ​ക്കേ​സ് ചി​ല്ല് മു​ഴു​വ​നാ​യും ചി​ന്നി​ച്ചി​ത​റി.

പു​റ​ത്തെ ചു​മ​രി​ൽ ഇ​ടി​മി​ന്ന​ൽ ഏ​ൽ​ക്കു​ക​യും ചു​വ​രി​ലും വാ​ർ​പ്പി​ലും വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​വു​ക​യും അ​തി​ന്റെ ആ​ഘാ​ത​ത്തി​ൽ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ അ​ല​മാ​ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ മ​റി​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ല​ത, വാ​ർ​ഡ് മെം​ബ​ർ പി. ​മ​ഹി​ജ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. മു​ഹ​മ്മ​ദ​ലി, ബ്ലോ​ക്ക് മെം​ബ​ർ സാ​ദി​ഖ് പാ​റാ​ട്, മെം​ബ​ർ​മാ​രാ​യ പി.​വി. അ​ഷ്ക​ർ അ​ലി, ഫൈ​സ​ൽ ക​ണ്ണ​ങ്കോ​ട് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - The house was damaged by lightning and the housewife escaped unharmed
Next Story